സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തായ് ലൻഡിലെ വീട്ടിലായിരുന്നു അന്ത്യം. 52 വയസ്സായിരുന്നു.
തായ്ലൻഡിലെ കോ സാമുയിയിലെ വീട്ടിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് വോണിന്റെ മാനേജ്മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ലോകത്തെ ഏറ്റവും മികച്ച സ്പിൻ ബൗളർമാരിൽ ഒരാളാണ് വോൺ. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ രണ്ടാമത്തെ താരമാണ്. ആദ്യ ഐപിഎല്ലിൽ കിരീടം നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായിരുന്നു.
145 ടെസ്റ്റുകളിൽ നിന്ന് 708 വിക്കറ്റുകൾ വീഴ്ത്തി. 194 ഏകദിനങ്ങളിൽ നിന്ന് 293 വിക്കറ്റുകളും ട്വന്റി-20യിൽ 73 മത്സരങ്ങളിൽ നിന്ന് 70 വിക്കറ്റും നേടി.
No comments:
Post a Comment