കൊട്ടാരക്കര : പള്ളിക്കൽ പഞ്ചായത്ത് കുളത്തിൽ നിന്നും വാളുകൾ കണ്ടെത്തി. കൊട്ടാരക്കര പോലിസ് സ്ഥലത്തെത്തി വാളുകൾ പരിശോധനയ്ക്കായി കൊണ്ടുപോയി.പള്ളിക്കൽ കടക്കുളത്ത് മഹാദേവർ ക്ഷേത്രത്തിന് സമീപത്തുള്ള പഞ്ചായത്ത് കുളത്തിൽ നിന്നുമാണ് വാളുകൾ കണ്ടെത്തിയത്.ചിറയുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരവേ പോലീസ് എത്തുകയും വാൾ കണ്ടെടു ക്കയുമായിരുന്നു.
കണ്ടെത്തിയ വാളുകൾ അധികംപഴക്ക മില്ലാത്തതും ചാക്കിൽ കെട്ടിയ നിലയിലുമായിരുന്നു. കൊട്ടാരക്കരയിലുണ്ടായ അക്രമ സംഭവവുമായി ഇതിൽ ബന്ധമുണ്ടോ എന്ന് അന്വഷിച്ചു വരികയാണെന്ന് കൊട്ടാരക്കര പോലീസ് അറിയിച്ചു.ഗ്രാമ പഞ്ചായത്തിന്റെ പൊതു ചിറ നവീകരണത്തിന്റെ ഭാഗമായുള്ള നിർമ്മാണജോലി രണ്ട് ദിവസമായി നടന്നു വരവേയാണ് കുളത്തിൽനിന്നും വാൾ കണ്ടെടുത്തത്.കൊട്ടാരക്കര പോലീസ് അന്വഷണം ആരംഭിച്ചു.ട്ടാരക്കര പോലീസ് അന്വഷണം ആരംഭിച്ചു.
No comments:
Post a Comment