Breaking

Tuesday, 22 March 2022

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാലുപേർ കടയ്ക്കൽ പോലീസിന്റെ പിടിയിൽ.


അലയമൺ സ്വദേശി 39 കാരനായ സുധീർ, ഇട്ടിവ സ്വദേശി 59 കാരനായ മോഹനൻ, ചിതറ സ്വദേശികളായ 52 വയസുള്ള ബഷീർ,25 വയസുള്ള മുഹമ്മദ്‌ നിയാസ് എന്നിവരാണ് പിടിയിലായത്.കടയ്ക്കൽ സ്വദേശിനിയായ 17കാരിയുടെ പരാതിയിലാണ് നാലുപേരും അറസ്റ്റിലായത്.ഒന്നാം പ്രതിയായ സുധീർ കഴിഞ്ഞ ഡിസംബർ മാസം 28 ആം തീയതി പെൺകുട്ടിയുടെ വീട്ടിൽ വച്ച് പീഡിപ്പിക്കുകയും, ഭീക്ഷണിപ്പെടുത്തി മറ്റുപ്രതികൾക്കായി പെൺകുട്ടിയെ എത്തിച്ചു കൊടുത്തു എന്നാണ് പരാതി.



പീഡന വിവരം പുറത്തു പറയാതിരിക്കാൻ പെൺകുട്ടിയുടെ നഗ്ന ഫോട്ടോകളും പ്രതികൾ ആവശ്യപ്പെട്ടിരുന്നതായി പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.



കേസ് രജിസ്റ്റർ ചെയ്ത കടയ്ക്കൽ പോലീസ് നാലുപ്രതികളെയും പിടികൂടുകയായിരുന്നു.അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

No comments:

Post a Comment