പള്ളിക്കൽ; മണമ്പൂർ വില്ലേജിൽ വിളക്കാട് ദേശം മാതേക്ക് വീട്ടിൽ മുകുന്ദകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വടക്കേ പള്ളിക്കൽ വാണിയക്കൊടി വീട്ടിൽ ഷാഹുൽ ഹമീദിന്റെ മകൻ മുഹമ്മദ് ഷാൻ (21), പള്ളിക്കൽ പുളിമാത്ത് സൽമാ മൻസിലിൽ സലിമിന്റെ മകൻ റാഷിക് സലിം (34), മടവൂർ വില്ലേജ് ആനകുന്നം ന്യൂ ഹാപ്പി ഹോമിൽ അബ്ദുൽ വഹാബിനെ മകൻ ഇബ്നു(29), പള്ളിക്കൽ പേഴുവിള ഷെരീഫിന്റെ മകൻ ഷറഫുദ്ധീൻ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ
ഇക്കഴിഞ്ഞ മാർച്ച് മൂന്നാം തീയതി രാത്രി 10 45 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുളിമാത്ത് നിന്നും രാത്രി നടന്ന് പള്ളിക്കലേക്ക് വരികയായിരുന്ന മുകുന്ദ കുമാറിനെ റോഡരികിൽ മദ്യപിച്ച് ലക്കുകെട്ട് നിൽക്കുകയായിരുന്ന നാല് പ്രതികളും ചേർന്ന് തടഞ്ഞുനിർത്തുകയും കയർത്ത് സംസാരിക്കുകയും കയ്യിലിരുന്ന മൊബൈൽ ഫോൺ പിടിച്ചുപറിക്കാൻ ശ്രമിക്കുകയും ചെയ്തു. മുകുന്ദന്റെ കൈവശമുണ്ടായിരുന്ന ബൈക്കിന്റെ താക്കോൽ ഇവർ തട്ടിപ്പറിക്കുകയും ഇയാളെ മൃഗീയമായി മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തിൽ ബോധം നഷ്ടപ്പെട്ട മുകുന്ദനെ സമീപത്തെ കെട്ടിട പണി നടക്കുന്ന സ്ഥലത്തേക്ക് മാറ്റിയിട്ട് പ്രതികൾ നാലുപേരും രക്ഷപ്പെട്ടു.
തുടർന്ന് രാത്രി 11.45 ഓടെ ബോധം വീണ മുകുന്തൻ ശരീരം മുഴുവൻ രക്തവുമായി പള്ളിക്കൽ പോലീസ് സ്റ്റേഷനിൽ കയറി വന്നു. ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സി. ഐ. ശ്രീജിത്ത് ഉടനെതന്നെ മുകുന്ദനെ ജീപ്പിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചു. അടിയന്തര വൈദ്യ സഹായം നൽകി. സംഭവത്തിനു ശേഷം പ്രതികൾ സ്ഥലത്തുനിന്നും ഒളിവിൽപോയി. മുകുന്ദന്റെ പരാതിയിൽ നാലു പേർക്കുമെതിരെ കൊലപാതക ശ്രമത്തിന് പള്ളിക്കൽ പോലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാല് പ്രതികളെയും മാർച്ച് പത്താം തീയതി പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാളായ റഷീഖിന് 2021ൽ ഇതുപോലെ തന്നെയുള്ള സദാചാരഗുണ്ടായിസം നടത്തിയതിനെതിരെ കേസ് ഉണ്ടായിരുന്നു. ആ കേസിൽ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം കിട്ടിയതിനാൽ ജയിലിൽ പോകേണ്ടി വന്നില്ല.
സദാചാര ഗുണ്ടായിസത്തിന്റെ ഭാഗമായാണ് റോഡിലൂടെ നടന്നു പോയ ചെറുപ്പക്കാരനെ നാല് പ്രതികളും ചേർന്ന് ഒരു കാരണവുമില്ലാതെ മർദ്ദിച്ചത്. പ്രതികൾ ലഹരി മരുന്നുകൾക്ക് അടിമകളും ക്രിമിനൽ കേസുകളിലെ പ്രതികളുമാണ്. പള്ളിക്കൽ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത്.പി യുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ് ഐ സഹിൽ എം, സി പി ഒ മാരായ അജീസ്, പ്രിജു, രഞ്ജിത്ത് എസ് സി പി ഒ ബിനു എന്നിവർ പങ്കെടുത്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
No comments:
Post a Comment