Breaking

Saturday, 19 March 2022

ഭർത്താവ് ആത്മഹത്യ ചെയ്തു; വിവരമറിഞ്ഞ് പോയ ഭാര്യയും സഹോദരിയും കാറിടിച്ച് മരിച്ചു

 


തിരുവനന്തപുരം : ഭര്‍ത്താവിന്റെ മരണവിവരമറിഞ്ഞ് അവിടേക്ക് പുറപ്പെട്ട യുവതിയും സഹോദരിയും വാഹനമിടിച്ച് മരിച്ചു. വാഴമുട്ടം തിരുവല്ലം ബൈപ്പാസില്‍ റോഡുമുറിച്ചു കടക്കവേയാണ് പനത്തുറ ജി.ജി. കോളനിയില്‍ താമസിക്കുന്ന ഐശ്വര്യ (32), ഇവരുടെ സഹോദരി ശാരിമോള്‍ (31) എന്നിവര്‍ മരിച്ചത്. ശനിയാഴ്ച രാത്രി 9.30-ഓടെയായിരുന്നു അപകടം. കോവളം ഭാഗത്തുനിന്ന് തിരുവല്ലത്തേക്കു പോകുകയായിരുന്ന കാറാണ്


ഐശ്വര്യയുടെ ഭർത്താവ് നെടുമങ്ങാട് താമസിക്കുന്ന ശ്രീജി വീട്ടിൽ തൂങ്ങി മരിച്ചുവെന്നറിഞ്ഞ് ഇരുവരും അവിടേയ്ക്കു പോകുന്നതിന് ബസ് കയറാനായി ബൈപാസിലെത്തിയപ്പോഴാണ് അപകടമെന്നു സമീപവാസികൾ പറഞ്ഞു.

No comments:

Post a Comment