Breaking

Friday, 18 March 2022

കളമശ്ശേരിയിൽ നിർമാണപ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞു; നാല് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു


കൊച്ചി: കളമശ്ശേരിയിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം. നാല് ഇതരസംസ്ഥാന തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു. രണ്ടുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർക്കായി തിരച്ചിൽ നടക്കുകയാണ്.


കളമശേരി മെഡിൽക്കൽ കോളേജ് ഇലക്ട്രോണിക് സിറ്റിയുടെ നിർമാണ ജോലിക്കിടെയാണ് അപടകടം. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ഫയർ ഫോഴ്സും നാട്ടുകാരും അടക്കം സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

No comments:

Post a Comment