Breaking

Monday, 28 March 2022

കൊല്ലം സിറ്റിയിൽ വൻ ലഹരി വേട്ട - നീണ്ടകര പരിമണത്ത് നിന്നും കഞ്ചാവുമായി 4 പേർ പിടിയിൽ.



 ലഹരി മരുന്നായ 24.100 കി.ഗ്രാം ഗഞ്ചാവുമായി വന്ന KL 01 BD 5829  നമ്പർ ഇന്നോവ കാർ ഉൾപ്പെടെ 4 പേർ പോലീസ് പിടിയിലായി. തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ പറയത്തുകോണം പടിഞ്ഞാറ്റുവിള പുത്തൻ വീട്ടിൽ അശോകൻ മകൻ വിഷ്ണു (27) കൊല്ലം ജില്ലയിൽ തൃക്കരുവാ വില്ലേജിൽ സികെപി  ജംഗ്ഷനു സമീപം സരിതാ ഭവനിൽ സാബു മകൻ അഭയ് സാബു, തിരുവനന്തപുരം ജില്ലയിൽ  ആറ്റിങ്ങൽ പറയത്തുകോണം പടിഞ്ഞാറ്റുവിള പുത്തൻ വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ സൂര്യ (25), കൊല്ലം ജില്ലയിൽ കടപ്പാക്കട ശാസ്ത്രീ നഗർ ഇടയിലഴികം പുരയിടം രാധാകൃഷ്ണൻ മകൻ ഉണ്ണികൃഷ്ണൻ (29) എന്നിവരാണ് പോലീസ് പിടിയിലായത്. 



കൊല്ലം തിരുവനന്തപുരം ജില്ലകളിലെ സ്‌കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണത്തിനായി കൊണ്ടുവരുന്നതായി സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. രണ്ടു വയസുള്ള കുട്ടിയും മാതാപിതാക്കളും മറ്റ് രണ്ട് പേരും അടങ്ങിയ സംഘമാണ് പോലീസ് പിടിയിലായത്. പോലീസ് പിടിയിൽപ്പെടാതിരിക്കാൻ കൊച്ചുകുട്ടിയെ മറയാക്കി ലഹരി വിപണനം നടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. 



കൊല്ലം തിരുവനന്തപുരം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണിവർ. പ്രതികൾ സഞ്ചരിച്ചിരുന്ന KL 01 BD 5829  നമ്പർ ഇന്നോവ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഈ വാഹനത്തിൽ പല അറകളിലായി പാക്കറ്റുകളാക്കി ഗഞ്ചാവ് ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ സ്‌കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്നതായി പറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിലും കർശനമായ പരിശോധന തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. 



കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ ജിഡി വിജയകുമാറിന്റെ നേതൃത്വത്തിൽ കണ്ണനല്ലൂർ ഇൻസ്‌പെക്ടർ യു.പി. വിപിൻകുമാർ, ചവറ ഇൻസ്‌പെക്ടർ നിസ്സാമുദീൻ, ചവറ എസ്‌ഐ അജയകുമാർ, ഡാൻസാഫ് ടീം എസ്‌ഐ ജയകുമാർ, പ്രശാന്ത്, ഷറഫുദീൻ, എഎസ്‌ഐ ബൈജു പി ജെറോം, എസ് സിപിഒ മാരായ സജു, സീനു, മനു, രിബു, രതീഷ്, ലിനുലാലൻ, സനൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അതിസാഹസികമായി പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

No comments:

Post a Comment