ബീച്ചില്‍ തിരയിലകപ്പെട്ട പത്തുവയസുകാരനെ ലൈഫ്ഗാര്‍ഡുമാര്‍ രക്ഷപ്പെടുത്തി.
കൊല്ലം ;കൊല്ലം ബീച്ചില്‍ തിരയിലകപ്പെട്ട പത്തുവയസുകാരനെ ലൈഫ്ഗാര്‍ഡുമാര്‍ രക്ഷപ്പെടുത്തി. ചവറ സ്വദേശി മുഹമ്മദ്ഇബ്രാഹിമിന്റെ മകന് ഹസന് ആണ് തിരയില്‍ അകപ്പെട്ടത്.
ലൈഫ്ഗാര്‍ഡ് ടവറിന് 50 മീറ്റര്‍ മാറി വൈകിട്ട് 5.30ഓടെയാണ് അപകടം. വേലിയേറ്റ സമയമായതിനാല്‍ തിര ശക്തമായി കരയിലേക്ക് അടിച്ചുകയറുന്നുണ്ടായിരുന്നു. അതിനാല്‍ ബീച്ചിലെത്തിയവര്‍ക്ക് ലൈഫ് ഗാര്‍ഡുമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കുട്ടിയുടെ അച്ഛന് ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്കി മടങ്ങിയ ഉടനെയായിരുന്നു അപകടമെന്ന് ലൈഫ്ഗാര്‍ഡുമാര്‍ അറിയിച്ചു. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്താനായതാണ് ദുരന്തമൊഴിവാക്കിയത്. ലൈഫ്ഗാര്‍ഡുമാരായ എം കെ പൊന്നപ്പന്, രതീഷ്കുമാര്‍,ഷാജി ഫ്രാന്‍സിസ് എന്നിവരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
No comments:
Post a Comment