അതിര്‍ത്തികളില്‍ നിരീക്ഷണ ക്യാമറകള്‍ മിഴി തുറന്നു - കൊല്ലം സിറ്റി ഇനി സുരക്ഷാ ക്യാമറ വലയത്തിൽ
അതിര്‍ത്തികളില്‍ നിരീക്ഷണ ക്യാമറകള്‍ മിഴി തുറന്നു - കൊല്ലം സിറ്റി ഇനി സുരക്ഷാ ക്യാമറ വലയത്തിൽ. കൊല്ലം സിറ്റി പോലീസ് സുരക്ഷാ നടപടികളുടെ ഭാഗമായി അതിര്‍ത്തികളില്‍ നിരീക്ഷണ ക്യാമറാകള്‍ സ്ഥാപിച്ചു. കൊട്ടിയം കുണ്ടറ റൂട്ടിലെ മൊയ്തീന്‍ മുക്കിലും കൊല്ലം ബൈപ്പാസില്‍ ആല്‍ത്തറമ്മൂട്ടിലുമാണ് പുതിയ ക്യാമറാകള്‍ സ്ഥാപിച്ചത്. കൊല്ലം സിറ്റി പോലീസ് അതിര്‍ത്തികളായ പാരിപ്പളളി കടമ്പാട്ട്കോണം, ഓച്ചിറ, ചന്ദനത്തോപ്പ്, കൊല്ലം ടൗണ്‍, ആര്‍.ഒ.ബി എന്നിവിടങ്ങളില്‍ മുന്‍പ് തന്നെ ക്യാമറ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതോടെ കൊല്ലം സിറ്റി പോലീസ് പരിധിയിലെ എല്ലാ പ്രധാന റോഡുകളിലും സുരക്ഷാ ക്യമറകള്‍ പ്രവര്‍ത്തിക്കുന്നു. ജില്ലയിലേക്കും തിരിച്ചും പോകുന്ന എല്ലാ വാഹനങ്ങളും ഇനി ക്യാമറ നിരീക്ഷണത്തില്‍ ആയിരിക്കും.
മൊയ്തീന്‍മുക്കില്‍ രണ്ട് ആട്ടോമാറ്റിക്ക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നേഷന്‍ (എ.എന്‍.പി.ആര്‍) ക്യാമറകളും രണ്ട് സര്‍വ്വയലന്‍ ക്യാമറകളും ബൈപ്പാസില്‍ നാല് എ.എന്‍.പി.ആര്‍ ക്യാമറകളും രണ്ട് സര്‍വ്വയലന്‍സ് ക്യാമറകളുമാണ് സ്ഥാപിച്ചത്. അതി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇരുട്ടിലും ഏറ്റവും കുറഞ്ഞ പ്രകാശത്തിലും വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റും വാഹനങ്ങളിലെ യാത്രകരേയും വ്യക്തമാക്കുന്ന തരത്തിലുളള മിഴിവാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ഈ ക്യാമറകള്‍ക്ക് കഴിവുണ്ട്. ഏല്ലാ ക്യാമറാകളും നൂതന സങ്കേതിക വിദ്യയിലൂടെ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ ഡാറ്റാ ബേസില്‍ നല്‍കുന്ന വാഹന വിവരങ്ങള്‍ പ്രകാരം മോഷണം പോയതോ, കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതോ, വി.ഐ.പി വാഹനങ്ങളോ ക്യാമറ പരിധിയില്‍ വന്നാല്‍ ആയത് തിരിച്ചറിഞ്ഞ് കണ്‍ട്രോള്‍ റൂമിലെ അലാറം പ്രവര്‍ത്തിച്ച് പോലീസ് ഉദ്ദ്യോഗസ്ഥര്‍ക്ക് നടപടിക്ക് വേഗത കൂട്ടാന്‍ സഹായകമാകും. ജില്ലയിലെ മുഴുവന്‍ റോഡുകളും ഇതോടെ കണ്‍ട്രോള്‍ റൂമിലിരുന്ന് നിരീക്ഷിക്കാന്‍ കഴിയും.
ജില്ലയിലേക്ക് പ്രവേശിക്കുന്നതും തിരികെ പോകുന്നതുമായ എല്ലാ വാഹനങ്ങളുടെയും ചിത്രങ്ങളടക്കം എല്ലാ വിവരങ്ങളും കണ്‍ട്രോള്‍ റൂമിലെ ഡാറ്റാ ബേസില്‍ സൂക്ഷിക്കപ്പെടും. ഇതോടെ റോഡപകടങ്ങളുമായി ബന്ധപ്പെട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങള്‍, പിടികിട്ടാനുളള വാഹനങ്ങള്‍, മോഷണം പോയ വാഹനങ്ങള്‍, സംശയസ്പദമായ സാഹചര്യത്തിലുളള വാഹനങ്ങള്‍, എന്നിവ ഈ റോഡുകളിലൂടെ കടന്ന് പോയാല്‍ കണ്ടെത്താന്‍ കഴിയും. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരമുളള കുറ്റകൃത്യങ്ങളും ഇതിലൂടെ കണ്ടെത്താവുന്നതാണ്. ക്യാമറ നിരീക്ഷണം നല്ല റോഡ് സംസ്ക്കാരത്തിന് ഇടയാക്കുമെന്നും പോലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നും പോലീസ് നവീകരണത്തിന് ലഭിച്ച ഫണ്ട് ഉപയോഗിച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചതെന്നും ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസ് അറിയിച്ചു.
ജില്ലയിലെ ക്യാമറാകളുടെ തുടര്‍ പ്രവര്‍ത്തനം, ഏകോപനം, പരിപാലനം എന്നിവ കൈകാര്യം ചെയ്യുന്നതിന് ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ സോണി ഉമ്മന്‍ കോശിയുടെ നേതൃത്വത്തില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എച്ച്. മുഹമ്മദ്ഖാന്‍, ജില്ലാ പോലീസ് കമ്മാന്‍റ് സെന്‍റര്‍ ഇന്‍സ്പെക്ടര്‍ ബിജൂ.എസ്.റ്റി, ടെലികമ്മ്യൂണിക്കേഷന്‍ ഇന്‍സ്പെക്ടര്‍ ഐ. സജീദ് എന്നിവരടങ്ങുന്ന സംഘത്തെ ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തി.
Copyright © Meydan Media Pvt Ltd
No comments:
Post a Comment