നാല് കോടിയുടെ തിമിംഗല ചർദ്ദിയും നിരോധിത ലഹരി വസ്തുക്കളുമായി തിരുവനന്തപുരത്ത് സിവിൽ എഞ്ചിനീയർ പിടിയിൽ. കഴക്കൂട്ടം സ്വദേശിയായ ഗരീബ് നവാസിനെയാണ് വെമ്പായത്ത് നിന്നും എക്സൈസ് സംഘം പിടികൂടിയത്. സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
എക്സൈസ് സംഘം ഗരീബ് നവാസിനെ പിടികൂടുമ്പോൾ കാറിൽ ഉണ്ടായിരുന്നത് തിമിംഗല ചർദ്ദിയും നിരോധിത ലഹരി വസ്തുക്കളായ എംഡിഎംഎയും ഹാഷിഷ് ഓയിലുമായിരുന്നു. നാല് കോടി മൂല്യം വരുന്ന നാല് കിലോ തിമിംഗല ചർദ്ദിയും ലക്ഷങ്ങൾ വിലവരുന്ന രണ്ട് ഗ്രാം എംഡിഎംഎയും 15 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഗരീബ് നവാസ് കൈവശം വച്ചത്.
മയക്കുമരുന്നും തിമിംഗല ചർദ്ദിയും അടക്കം കൈവശം വെച്ച ഗരീബിന് വൻ മാഫിയകളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഗരീബിൻറെ മൊബൈൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം പുരോഗമിക്കുകയാണ്. അഞ്ച് ഗ്രാമിൽ കൂടുതൽ എംഡിഎംഎ കൈവശം വയ്ക്കുന്നത് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. തിമിംഗല ചർദ്ദിയുമായി ബന്ധപ്പെട്ട അന്വേഷണം എക്സെെസ് വനംവകുപ്പിന് കൈമാറും.
No comments:
Post a Comment