പ്രവാസലോകത്തെ സുഹൃത്തുക്കളേയും പ്രിയപ്പെട്ടവരേയും കണ്ണീരിലാഴ്ത്തിയ മ രണമാണ് തിരുവനന്തപുരം സ്വദേശി ബഷീറിന്റെത്. സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയാണ് കണ്ണീർ വാർത്ത പങ്കുവച്ചത്. കുറിപ്പിന്റെ പൂർണരൂപം :
ഇന്നലെ നാല് മൃ തദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്.അതിൽ തിരുവനന്തപുരം സ്വദേശി ബഷീർ നാട്ടിലേക്ക് പോകുവാൻ RTPCR Test ന് വിധേയമായി Result ന് കാത്തിരിക്കുമ്പോഴാണ് മ രണം എന്ന വിരുന്നുകാരൻ വന്ന് ബഷീറിനെ മറ്റൊരു ലോകത്ത് കൂട്ടി കൊണ്ട് പോയി. ഒരിക്കലും തിരിച്ച് വരുവാൻ കഴിയാത്ത മറ്റൊരു സ്ഥലത്തേക്ക് അയാൾ യാത്രയായി.മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് നാട്ടിലേക്ക് പോകുവാൻ ബഷീർ തയ്യാറെടുത്തത്. ഈ വെളളിയാഴ്ച പളളി കഴിഞ്ഞ് മകളുടെ വിവാഹ നിശ്ചയമായിരുന്നു. അതെ ദിവസം ബഷീറിൻ്റെ മ യ്യത്തുമായി ആം ബുലൻസ് വീടിൻ്റെ മുറ്റത്ത് വന്നത് കണ്ട് ആ കാഴ്ച നാട്ടുകാർക്ക് പോലും താങ്ങുന്നതിന് അപ്പുറമായിരുന്നു.ഓരോ പ്രവാസികളും എന്തെല്ലാം സ്വപ്നങ്ങളാണ് കാണുന്നത്.ചിലത് നടക്കും, ചിലത് നടക്കില്ല.
അങ്ങനെ ബഷീറിനുമുണ്ടായിരുന്നു സ്വപ്നം ഏക മകൾ ആയിഷായുടെ കല്ല്യാണം. അതിന് വേണ്ടിയാണ് അയാൾ രണ്ട് പതിറ്റാണ്ട് കാലമായി പ്രവാസം അനുഭവിച്ചത്. ആയിഷക്ക് മൂന്ന് വയസ്സ് പ്രായമുളളപ്പോഴാണ് ബഷീർ ആദ്യമായി പ്രവാസം ആരംഭിക്കുന്നത്. പ്രവാസത്തിൻ്റെ തുടക്കത്തിൽ മറ്റ് പ്രവാസികളെ പോലെ തന്നെ ബാധ്യതകളും പ്രയാസങ്ങളും ബഷീറിനെയും അലട്ടിയിരുന്നു. അതൊക്കെ നേരിട്ട് ബഷീറിൻ്റെ ഏറ്റവും വലിയ ആഗ്രഹത്തിൻ്റെ പടി വാതിലിൻ്റെ മുന്നിലെത്തിയപ്പോഴാണ് അദ്ദേഹം വീണുപോയത്.ദൈവം നിശ്ചയിച്ച സമയത്ത് മരണം നമ്മെ പിടികൂടും. മരണ സമയം മുന്നോട്ടോ പിറകോട്ടോമാറ്റി വെക്കാൻ നമുക്ക് സാധ്യമല്ല.ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അത് നമ്മുക്ക് നീട്ടികിട്ടുകേയില്ല.അഷ്റഫ് താമരശ്ശേരി
Copyright © Meydan Media Pvt Ltd
No comments:
Post a Comment