Breaking

Saturday, 26 February 2022

കടയ്ക്കൽ വീട്ടിനുള്ളിൽ അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.


കടയ്ക്കൽ ;വീട്ടിനുള്ളിൽ അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.പൊതിയാരുവിള മൂലപൗണ്ടർ ക്ഷേത്രത്തിനു സമീപമുള്ള വീടിനുള്ളിൽ ആണ് അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. കടയ്ക്കൽ വെള്ളാർവട്ടം (കിടങ്ങിൽ) ചരുവിള പുത്തൻ വീട്ടിൽ സരളയുടെ മകൻ സാബു 42 ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.       


മൃതദേഹത്തിന് അടുത്തുനിന്ന് ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു. അയൽവാസികൾക്ക് വീടിനുള്ളിൽ നിന്നും ദുർഗന്ധം വമിച്ചതിനാൽ മെമ്പറെയും  പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.                    


തുടർന്ന് പോലീസും വാർഡ് മെമ്പറും സ്ഥലത്തെത്തുകയും അടഞ്ഞുകിടന്ന വാതില് വെട്ടി പൊളിച്ച് അകത്തു കയറിയപ്പോഴാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച ബാബു അവിവാഹിതനാണ്. ഏറെനാളായി വീട്ടുകാരുമായി പിണങ്ങി സാബു ഒറ്റയ്ക്ക് വാടകവീട്ടിലായിരുന്നു താമസം. പോലീസ് പ്രാഥമിക നടപടികൾ സ്വീകരിച്ച് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.


              

No comments:

Post a Comment