കൊട്ടിയം കണ്ണനല്ലൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ മോഷണം നടത്തിയ തമിഴ് യുവതി പോലീസ് പിടിയിലായി. തമിഴ്നാട് തെങ്കാശി റെയില്‍വേ കോളനിയില്‍ ഡോര്‍നമ്പര്‍ 24, മുരുകമ്മാള്‍ കണ്ണന്‍ മകള്‍ ഗായത്രി (23) ആണ് പോലീസ് പിടിയിലായത്. കൊട്ടിയം കണ്ണനല്ലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മോഷണ ശ്രമം നടന്നത്. ബസിലെ യാത്രക്കാരിയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ അടങ്ങിയ പേഴ്സാണ് ഇവര്‍ മോഷ്ടിച്ചത്.
ബസ് കണ്ണനല്ലൂര്‍ എത്തിയ സമയം ബസില്‍ നിന്നും ഇറങ്ങാന്‍ ഇവര്‍ തിരക്ക് കൂട്ടി അടുത്ത് നിന്ന സ്ത്രീയുടെ പേഴ്സ് കവര്‍ച്ച ചെയ്യുകയായിരുന്നു. സ്ത്രീയുടെ പരാതിയില്‍ ഇവരോട് വിവരം അന്വേഷിച്ചപ്പോള്‍ ഇവര്‍ പേഴ്സ് എടുത്തില്ലായെന്ന് ആവര്‍ത്തിച്ചു. തുടര്‍ന്ന് ദേഹപരിശോധനയില്‍ സ്വര്‍ണ്ണം അടങ്ങിയ പേഴ്സ് ഇവരില്‍ നിന്നും പോലീസ് കണ്ടെടുത്തു. കണ്ണനല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിപിന്‍കുമാര്‍ യൂ.പി യുടെ നേതൃത്വത്തില്‍ എസ്സ്.ഐ സജീവ്, സി.പി.ഓ മാരായ സുധ, നജീബ്, മനു എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. യുവതിയെ റിമാന്‍റ് ചെയ്തു.
No comments:
Post a Comment