കൊല്ലം :വൃദ്ധനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിന് മൂന്നര വര്‍ഷം കഠിന തടവും പിഴയും ശക്തികുളങ്ങര ഓംചേരി മഠം സുനാമി കോളനിക്ക് സമീപം വച്ച് സുരേന്ദ്രന്‍ എന്നയാളിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ മൂന്നര വര്‍ഷം കഠിന തടവിനും പതിനാറായിരം രൂപാ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലായെങ്കില്‍ മൂന്നരമാസം കൂടി തടവ് അനുഭവിക്കണം. ശക്തികുളങ്ങര കന്നിമേല്‍ ചേരി പാവരഴികത്ത് തെക്കേതറയില്‍ ഗോപാലകൃഷ്ണന്‍ മകന്‍ മിന്നല്‍ ഗിരിഷ് എന്നറിയപ്പെടുന്ന ഗിരീഷിനെ (42) ആണ് ശിക്ഷിച്ചത്.
ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 323, 324, 308 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷിച്ചത്. കൊല്ലം അഡീഷണല്‍ അസിസ്റ്റന്‍റ് സെഷന്‍ കോടതി ജഡ്ജ് ഫസീല ആണ് ശിക്ഷ വിധിച്ചത്. 2021 ജനുവരി 14 വൈകുന്നേരം ആല്‍ത്തറമുട് ഓംചേരിമഠം സുനാമി ഫ്ളാറ്റിന് മുന്‍വശം നിന്ന വൃദ്ധനെ അസഭ്യം വിളിച്ച് കൊണ്ട് റോഡിലേക്ക് തളളിയിട്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും പരിക്കേല്‍പ്പിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ശക്തികുളങ്ങര സബ്ബ് ഇന്‍സ്പെക്ടറായിരുന്നു അനീഷ്.വി രജിസ്റ്റര്‍ ചെയ്ത കേസില്‍ എ.എസ്.ഐ അനില്‍കുമാര്‍.ജി ആണ് അന്വേഷണ സഹായി. തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കി ഗിരീഷിനെതിരെ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 506(1), 294(ബി), 323, 324, 308 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ളിക്ക് പ്രോസിക്യൂട്ടറായ അഡ്വ. സിസിന്‍ ജി മുണ്ടക്കല്‍ കോടതിയില്‍ ഹജരായി. പ്രോസിക്യൂഷന്‍ സഹായി എസ്.സി.പി.ഒ അജിത്ത്ദാസാണ്.
Copyright © Meydan Media Pvt Ltd
No comments:
Post a Comment