കൊട്ടാരക്കര കരിക്കത്ത് ആംബുലൻസ് ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു .കരിക്കം ഞാറവിള വീട്ടിൽ എഴുപത്തഞ്ച് വയസുള്ള ബേബിയാണ് മരിച്ചത്. തിരുവനന്തപുരം ഭാഗത്തുനിന്നും
മൃതശരീരവുമായി വന്ന ആംബുലൻസ് ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാദത്തിൽ സ്‌കൂട്ടർ യാത്രികൻ തൽക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊട്ടാരക്കര പോലീസ് കേസെടുത്തു. സദാനന്ദപുരത്തു വീടിനോട് ചേർന്ന് കച്ചവടം നടത്തി വരുകയായിരുന്നു ബേബി. ഭാര്യ : സാറാമ്മ, മക്കൾ : മിനി, ബിനു. മരുമക്കൾ : മനു, ബിജി.
Copyright © Meydan Media Pvt Ltd
No comments:
Post a Comment