ഇട്ടിവയിൽ പിതാവിനെയും അയൽവാസിയെയും തലക്കടിച്ച് കൊലപെടുത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ.ഇട്ടിവ ഗ്രാമപഞ്ചായത്ത് അംഗം സോളിയുടെ മക്കളാണ് പിടിയിലായവർ,വയല കോവൂർ ആദർശ് ഭവനിൽ ഇരുപത്തിനാലു വയസുളള ആദർശ് .ഇയാളുടെ പ്രായപൂർത്തിയാകാത്ത സഹോദരൻ എന്നിവർ ചേർന്നാണ് പിതാവായ സുബാഷ് ആയൽവാസിയായ അർജുന് എന്നിവരെ കമ്പി വടി കൊണ്ട് തലക്കടിച്ചത് .
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പിതാവായ സുബാഷ് തിരുവനന്തപുരം മെഡിക്കൽ കോളേജിലും അയൽവാസിയായ അർജുൺ കടയ്ക്കൽ താലുക്കാശുപത്രിയിലും ചികിത്സയീലാണ്.ആദർശ് മദ്യപിച്ച് ഭാര്യവീട്ടിലെത്തി ഭാര്യയെ മർദ്ദിച്ചു.
ഭാര്യയുടെ ബന്ധുവായ അർജുൺ തടസം പിടിക്കാൻ ശ്രമിക്കവെ ഇവരുടെ കൈവശം ഉണ്ടായിരുന്ന വടികൊണ്ട് അർജുനനെ തലക്കടിച്ചു തുടർന്ന് വീടിന്റെ ജനാല ക്ലാസുകൾ മുഴുവർ അടിച്ച് തകർത്തുതുടർന്ന് സ്വന്തം വീട്ടിലെത്തിയ പ്രതികൾ പിതാവായ സുഭാഷിനെ കമ്പിവടികൊണ്ട് തലക്കടിക്കുകയായിരുന്നു.
തലയോട്ടി തകർന്ന് ഗുരുതരമായി പരുക്കേറ്റ ഇവരുടെ പിതാവായ സുഭാഷ് തിരുവനന്തപുര മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പ്രതികൾ നിരന്തരം ലഹരിക്കടിമകളാണന്ന് പോലീസ് പറഞ്ഞു വധശ്രമത്തിന് കേസെടുത്ത പോലീസ് ആദർശിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രായപൂർത്തിയാകാത്ത ഇയാളുടെ അനുജനെ ജ്യൂവനൽ കോടതിയിൽ ഹാജരാക്കുമെന്നും കടയ്ക്കൽ പോലീസ് പറഞ്ഞു.
No comments:
Post a Comment