Breaking

Friday, 18 February 2022

തിയറ്ററുകളില്‍ നിറഞ്ഞാടി മോഹൻലാല്‍,


അക്ഷരാര്‍ഥത്തില്‍ തിയറ്ററുകളില്‍ മോഹൻലാലിന്റെ (Mohanlal) 'ആറാട്ടാ'ണ്. 'നെയ്യാറ്റിൻകര ഗോപനാ'യി മോഹൻലാല്‍ തിമിര്‍ത്താടിയിരിക്കുന്നു. ഒരു കംപ്ലീറ്റ് മോഹൻലാല്‍ ഷോയാണ് 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്'. മോഹൻലാല്‍ ആരാധകര്‍ക്ക് തിയറ്ററുകളില്‍ ആഘോഷമാക്കാൻ പോന്ന എല്ലാ ചേരുവകളും ചേര്‍ത്താണ് സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' (Aaraattu movie review) തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.


ഒരിടവേളയ്‍ക്ക് ശേഷം മോഹൻലാലിനെ ഫുള്‍ എനര്‍ജിയില്‍ കാണാനാകുന്നുവെന്നത് തന്നെയാണ് 'ആറാട്ടി'ന്റെ ഏറ്റവും വലിയ പ്രത്യേകത. ഇൻട്രോ രംഗം തൊട്ട് മോഹൻലാല്‍ വിളയാട്ടായി മാറുന്നു ചിത്രം. 'ആറാട്ട്' എന്ന ചിത്രം എന്തായിരിക്കും എന്ന് മോഹൻലാലിന്റെ ഇൻട്രൊഡക്ഷൻ സീനില്‍ തന്നെ സംവിധായകൻ പറഞ്ഞുവയ്‍ക്കുന്നു.  തിയറ്ററുകളിലെ ആഘോഷം മാത്രം മുന്നില്‍ക്കണ്ടിട്ടുള്ളതാണ് ചിത്രം. മലയാളത്തിന്റെ മാസ് ചിത്രങ്ങളില്‍ ഒന്നായി മാറുകയും ചെയ്യും. തിയറ്ററുകളിലെ ആര്‍പ്പുവിളികള്‍ക്കായിട്ടുള്ളതാണ് മോഹൻലാലിന്റെ 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്'.


'ആറാട്ടി'ലെ കോമഡി രംഗങ്ങളിലും മോഹൻലാലിന്റെ ടൈമിംഗും കുസൃതികളും വര്‍ക്ക് ഔട്ടാകുന്നുവെന്നതാണ് തിയറ്റര്‍ അനുഭവം. സ്റ്റൈലിഷായി മോഹൻലാല്‍ ചിത്രത്തില്‍ ആരാധകര്‍ക്ക് കാഴ്‍ചാനുഭവമാകുന്നു. 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടി'ല്‍ തകര്‍പ്പൻ പ്രകടനം നടത്തിയിരിക്കുന്ന മറ്റൊരു താരം  സിദ്ദിഖാണ്. രസികത്തമുള്ള മാനറിസങ്ങളിലൂടെ സിദ്ദിഖ് ചിരിപ്പിക്കുന്നു.  മണ്ടത്തരം വിളമ്പുന്ന കഥാപാത്രമായി ജോണി ആന്റണിയും ചിരിക്ക് വക നല്‍കുന്നു. അന്തരിച്ച നെടുമുടി വേണും കോട്ടയം പ്രദീപും ചിത്രത്തില്‍ ചെറു വേഷങ്ങളിലുണ്ട്. രചന നാരായണൻകുട്ടി, കോട്ടയം രമേശ്, അശ്വിൻ, വിജയരാഘവൻ, ലുക്‍മാൻ, സായ് കുമാര്‍, കൊച്ചു പ്രേമൻ, നന്ദു തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.


Copyright © Meydan Media Pvt Ltd

No comments:

Post a Comment