ധാരാളം പോഷക ഘടകങ്ങൾ ഉള്ളതും അതുപോലെ തന്നെ ശരീരത്തിന് വളരെ നല്ലതുമാണ് മുട്ട. പ്രോട്ടീനുകളും വിറ്റാമിനുകളും മിനറലുകളുമെല്ലാം മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെങ്കിലും എന്നാൽ മുട്ടക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണവസ്തുക്കളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
മുട്ടയും പഞ്ചസാരയും ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ല. ഇവ രണ്ടും ഒരുമിച്ച് കഴിക്കുമ്പോൾ രണ്ട് ഭക്ഷണങ്ങളും അമിനോ ആസിഡ് പുറത്ത് വിടും. ഇത് മനുഷ്യ ശരീരത്തിന് വളരെയേറെ ദോഷകരമാണ്. രക്തം കട്ടപിടിക്കാനും ഇത് കാരണമാകും.
സോയ മില്‍ക്കും മുട്ടയും ഒരുമിച്ച് കഴിച്ചാല്‍ പ്രോട്ടീനുകള്‍ ശരീരത്തില്‍ പിടിക്കുന്നതിന് പ്രയാസമുണ്ടാകും. അതിനാല്‍ തന്നെ സോയ മില്‍ക്കും മുട്ടയും ഒരുമിച്ച് കഴിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
പുഴുങ്ങിയ ഏത്തപ്പഴവും, മുട്ടയും എല്ലാവരും കഴിക്കാറുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിന് ദോഷമാണെന്നാണ് പറയപ്പെടുന്നത്. ജിമ്മില്‍ പോകുന്നവരും, വ്യായാമങ്ങള്‍ ചെയ്യുന്നവരും ഇത് ഒഴിവാക്കാൻ ശ്രമിക്കണം.
ബേക്കണും മുട്ടയും ഒരുമിച്ച് കഴിക്കരുത്. മുട്ടയില്‍ ധാരാളം പ്രോട്ടീനും, ബേക്കണില്‍ ധാരാളം ഫാറ്റും അടങ്ങിയിട്ടുണ്ട്. ഇത് പെട്ടന്ന് തന്നെ ശരീരത്തിലെ ഊര്‍ജ്ജം വര്‍ധിക്കാനും, പിന്നീട് പെട്ടെന്ന് കുറയാനും കാരണമാകും. ഇത് ആരോഗ്യത്തിന് നല്ലതല്ല.
*ചായയും മുട്ടയും ഒന്നിച്ച് കഴിക്കരുത്. ഇത് ശരീരത്തിലെ അവയവങ്ങളെ ബാധിക്കും. മലബന്ധത്തിനും ഇത് കാരണമാകാം.
No comments:
Post a Comment