Breaking

Monday, 14 February 2022

54 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു




രാജ്യത്തിന് സുരക്ഷാ ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി 54 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. കേന്ദ്ര ഐടി മന്ത്രാലയത്തിൽ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്.സ്വീറ്റ് സെൽഫി എച്ച്ഡി, ബ്യൂട്ടി ക്യാമറ-സെൽഫി ക്യാമറ, ഈക്വലൈസർ ആൻഡ് ബാസ് ബൂസ്റ്റർ, വിവ വീഡിയോ എഡിറ്റർ, ടെൻസന്റ് റിവർ, ഓൺമ്യോജി അരീന, ആപ്പ്ലോക്ക്, ഡ്യുവൽ സ്പേസ് ലൈറ്റ് തുടങ്ങിയ ആപ്പുകൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

 

കഴിഞ്ഞ വർഷം ജൂണിൽ   ടിക് ടോക്, വി ചാറ്റ്, യുസി ബ്രൗസർ തുടങ്ങി 59 ചൈനീസ് ആപ്പുകളെ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു.2020 മെയിൽ ചൈനയുമായുണ്ടായ അതിർത്തി സംഘർഷത്തിന് ശേഷം 300 ഓളം ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്.


ഇപ്പോൾ നിരോധിക്കപ്പെട്ട 54 ആപ്പുകളിൽ ചിലത് നേരത്തെ നിരോധിക്കപ്പെട്ട ശേഷം റീബ്രാൻഡ് ചെയ്യുകയും പുതിയ പേരുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തവയുമുണ്ടെന്ന് കേന്ദ്ര സർക്കാർ പറയുന്നു.

No comments:

Post a Comment