കൊല്ലം അഞ്ചലില്‍ പാതയോരത്തെ ഒാടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. തഴമേൽ വൃന്ദാവനത്തില്‍ 38 വയസുള്ള ബിപിനാണ് മരിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയവരാണ് പാതയോരത്തെ ഓടയിൽ ഒരാള്‍ കിടക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ മരിച്ച നിലയിലാണ്. കൊല്ലത്ത് പോവുകയാണെന്ന് പറഞ്ഞാണ് തിങ്കൾ വൈകിട്ട് ബിപിൻ വീട്ടിൽ നിന്ന് ഇറങ്ങിയതെന്നാണ് ബന്ധുക്കൾ പൊലീസിന് നല്കിയ മൊഴി.
ദുരൂഹത എന്തെങ്കിലുമുണ്ടോയെന്ന് വ്യക്തമല്ല. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ വ്യക്തത വരുകയുളളു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അഞ്ചല്‍ പൊലീസും അന്വേഷണം നടത്തുന്നു.
No comments:
Post a Comment