ജീവിച്ചിരിക്കുേമ്പാൾ ചെയ്ത നന്മകൾ മരണശേഷവും പിൻതുടരുമെന്നാണ് മനുഷ്യരുടെ വിശ്വാസം. മനോജ് കോക്കാട് എന്ന യുവാവിെൻറ ജീവിതത്തിൽ ഇത് അക്ഷരംപ്രതി ശരിയാവുകയാണ്. കിളിമാനൂർ വഴിയോരക്കട റസ്റ്ററൻറിലെ വെയിറ്ററായിരുന്നു മനോജ്. ഇൗ മാസം 11ാം തീയതി ഭാര്യയുമായി ബൈക്കിൽ പോകവേ ടിപ്പർ ഇടിച്ചുണ്ടായ അപകടത്തിൽ മനോജിെൻറ ജീവൻ പൊലിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ഇപ്പോഴും ചികിത്സയിലാണ്. ഇൗ യുവാവിെൻറ മരണത്തോടെ അനാഥമായത് രണ്ട് കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബമാണ്.
എന്നാൽ തങ്ങളുടെ സഹപ്രവർത്തകനെ മരണത്തോടെ ഉപേക്ഷിക്കാൻ വഴിയോരക്കടയിലെ ജീവനക്കാർ തയ്യാറല്ലായിരുന്നു. കഴിഞ്ഞ ദിവസം അവർ യോഗം ചേർന്ന് ഒരു തീരുമാനമെടുത്തു. വഴിയോരക്കടയിലെ 19 അംഗ വെയിറ്റർമാർ 22 രൂപ വീതം ഓരോ ദിവസവും മാറ്റി വെയ്ക്കുകയും ഇതിലേക്ക് മാനേജുമെന്റിന്റെ വിഹിതവും ചേർത്ത് എല്ലാമാസവും ഒന്നാം തീയതി മനോജിെൻറ കുടംബത്തിലേക്ക് നൽകുകയും ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
മനോജില്ലാതെതന്നെ പതിവ് ശമ്പളം വീട്ടിലെത്തികയെന്ന ഉദാത്ത മാതൃകയാണിവർ സൃഷ്ടിച്ചിരിക്കുന്നത്.തൊഴിലാളികളുടെ മീറ്റിങിൽ പെങ്കടുത്ത മാധ്യമപ്രവർത്തകനായ സനു കുമ്മിളാണ് സമൂഹമാധ്യമംi വഴി ഇൗ നന്മയുടെ വിവരം പുറംലോകത്തെ അറിയിച്ചത്.
No comments:
Post a Comment