ബാലരാമപുരം: ആര്യങ്കോട് പോലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. അനന്തു, നിധിൻ എന്നിവരെയാണ് ബുധനാഴ്ച വൈകിട്ടോടെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ രഹസ്യകേന്ദ്രത്തിൽ ചോദ്യംചെയ്തുവരികയാണ്.
പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.ചൊവ്വാഴ്ച രാവിലെ 11.30-ഓടെയാണ് ആര്യങ്കോട് പോലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേർ സ്റ്റേഷന് നേരേ പെട്രോൾ ബോംബ് എറിയുകയായിരുന്നു. ആക്രമണത്തിൽ പോലീസ് ജീപ്പിന്റെ പിൻവശത്തെ ഗ്ലാസ് പൂർണമായും തകർന്നു. പെട്രോൾ കുപ്പികളിൽ ഒരെണ്ണം സ്റ്റേഷന്റെ വാതിലിനു നേരേ എറിഞ്ഞപ്പോൾ ജീപ്പിൽ പതിച്ച് പൊട്ടി. ശേഷിച്ച കുപ്പി ജീപ്പിൽ തട്ടി സമീപത്തേക്കു വീഴുകയായിരുന്നു.
പെട്രോൾ നിറച്ച കുപ്പികൾ സ്റ്റേഷനകത്തു വീഴാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. പൊട്ടിയ കുപ്പിയിലേക്ക് ലൈറ്ററുപയോഗിച്ച് തീപിടിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇതിനിടയിൽ ബൈക്ക് മറിഞ്ഞു. ശബ്ദം കേട്ട് സ്റ്റേഷനകത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും പരിസരത്തുണ്ടായിരുന്നവരും ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
No comments:
Post a Comment