Breaking

Monday, 17 January 2022

അബുദാബി സ്‍ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു





അബുദാബി: അബുദാബി മുസഫയിലുണ്ടായ (Abu Dhabi Musaffah) സ്‍ഫോടനത്തില്‍ മൂന്ന് പേര്‍ മരണപ്പെടുകയും (Three died) ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും (6 Injured) ചെയ്‍തതായി റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരും (2 Indians) ഒരാള്‍ പാകിസ്ഥാന്‍ സ്വദേശിയുമാണെന്ന് അബുദാബി പൊലീസ് ((Abu Dhabi  Police) അറിയിച്ചിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്നവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.


തിങ്കളാഴ്‍ച രാവിലെയാണ്  മുസഫയിൽ മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചത്. അബുദാബി വിമാനത്താവളത്തിന് സമീപം പുതിയ നിർമ്മാണ മേഖലയിലും സ്‍ഫോടനമുണ്ടായി. തീ പിടുത്തം നിയന്ത്രണ വിധേയമായെന്നാണ് അധികൃതർ അറിയിക്കുന്നത്. ഡ്രോൺ ആക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നുണ്ട്. അഡ്നോക്കിന്റെ സംഭരണ ശാലയ്ക്ക് സമീപമുള്ള ഐസിഎഡി3 യിലാണ് ടാങ്കറുകൾ ഉണ്ടായിരുന്നത്. 


അതേസമയം ഡ്രോൺ ആക്രമാണം നടത്തിയതാണെന്ന് അവകാശപ്പെട്ട് യെമനിലെ ഹൂതി വിമതർ രംഗത്തെത്തിയതായി റോയിട്ടേഴ്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു.


 പ്രാഥമിക അന്വേഷണത്തിൽ ഒരു ചെറിയ വിമാനത്തിന്റെ ഭാഗങ്ങൾ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഡ്രോൺ ഇടിച്ചായിരിക്കാം പൊട്ടിത്തെറിയും തീ പിടിത്തവും ഉണ്ടായതെന്ന് അബുദാബി പൊലീസ് പറഞ്ഞതായി യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസി  റിപ്പോർട്ട് ചെയ്യുന്നുണ്ട്.

No comments:

Post a Comment