ഏഷ്യയിലെ ഏറ്റവും വലുപ്പമുള്ള ഷോപ്പിങ് മാളുകളിലൊന്നായ തിരുവനന്തപുരം ലുലു മാൾ നാടിന് സമർപ്പിച്ചു. നാളെ മുതൽ ഷോപ്പിങ് നടത്താം. കഴക്കൂട്ടം–കോവളം ബൈപാസിൽ ആക്കുളത്ത് 3 നിലകളിലായി 20 ലക്ഷം ചതുരശ്രയടിയിലാണു ഈ വിസ്മയം ഒരുങ്ങന്നത്. 2 ലക്ഷം ചതുരശ്രയടിയുള്ള ലുലു ഹൈപ്പർ മാർക്കറ്റ് ആണ് മുഖ്യ ആകർഷണം. ലുലു കണക്ട്, ലുലു ഫാഷൻ സ്റ്റോർ, ലുലു സെലിബ്രിറ്റ് എന്നിവയുമുണ്ട്.
200 രാജ്യാന്തര ബ്രാൻഡുകൾക്കൊപ്പം കുടുംബശ്രീ, ഖാദി ഉൽപന്നങ്ങളും മാളിലുണ്ടാകും. 2500 പേർക്ക് ഒന്നിച്ചിരിക്കാൻ കഴിയുന്ന ഫുഡ് കോർട്ടും ഒരുങ്ങി.കുട്ടികൾക്കായി 80000 ചതുരശ്രയടിയിൽ ഫൺട്യൂറ എന്ന പേരിൽ എന്റർടെയ്ൻമെന്റ് സെന്ററും ഒരുക്കിയിട്ടുണ്ട്.മാളിനകത്ത് കേബിൾ കാറിൽ ചുറ്റാൻ സിപ് ലൈൻ സർവീസുമുണ്ട്. പിവിആർ സിനിമാസ് ഒരുക്കുന്ന 12 സ്ക്രീനുകളുള്ള സൂപ്പർ പ്ലക്സ് തിയറ്റർ ഉടൻ തുറക്കും. 8 നിലകളുള്ള മൾട്ടി ലെവൽ സംവിധാനത്തിൽ 3500 വാഹനങ്ങൾ പാർക്ക് ചെയ്യാം. ഗതാഗത തടസ്സമില്ലാതെ വാഹനങ്ങൾക്ക് സുഗമമായി മാളിലേക്കു പ്രവേശിക്കാനും പുറത്തെത്താനുമായി പാർക്കിങ് മാനേജ്മെന്റ് സിസ്റ്റം, ഇന്റലിജന്റ് പാർക്കിങ് ഗൈഡൻസ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. മാളിലേക്കു കെഎസ്ആർടിസിയുടെ സിറ്റി സർവീസുകളുമുണ്ടാകും.
ചടങ്ങിൽ സിനിമാ താരം മമ്മൂട്ടി, കേന്ദ്രമന്ത്രി വി. മുരളീധരൻ, ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ, ശശി തരൂർ എം.പി, പ്രതിപക്ഷ ഉപനേതാവ് വി ഡി സതീശൻ, രമേഷ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, ചാണ്ടി ഉമ്മൻ, കഴക്കൂട്ടം എം എൽ എ കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, എം എ ഹസൻ, പി.കെ.കുഞ്ഞാലിക്കുട്ടി , എംഎ യൂസഫലി, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്റഫ് അലി, ഡയറക്ടർമാരായ എ.വി.അനന്ത് റാം, എം.എ.നിഷാദ്, വി.നന്ദകുമാർ, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളടക്കം പങ്കെടുത്തു.
No comments:
Post a Comment