കടയ്ക്കൽ:ചിത്രത്തിൽ എക്സ്റേ കയ്യിൽ പിടിച്ചു നിൽക്കുന്നത് ഡോക്ടർ ഹാരിസ് ഷംസുദ്ദീൻ.
കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ ഫിസിഷ്യൻ. ഹാരിസ് ഡ്യൂട്ടിയിലല്ലാത്ത സമയം ആശുപത്രിക്ക് പുറത്ത് രോഗിയുടെ എക്സ്റേ പരിശോധിച്ച് ആവശ്യമായ നിർദ്ദേശം നൽകുന്നതാണ് ചിത്രം. തന്റെ ഡ്യൂട്ടി സമയം അവസാനിച്ചു പോകുമ്പോഴാണ് സംഭവം.
ആശുപത്രിയിൽ ഡ്യൂട്ടി സമയത്ത് പോലും കാണാൻ എത്തുന്ന രോഗികളെ ശരിക്ക് പരിശോധന നടത്താതെയും ഡ്യൂട്ടി സമയം കഴിഞ്ഞ് പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്ന റൂമിൽ പണവുമായി വന്ന് കാണാൻ പറയുകയും ചെയ്തിരുന്ന പൂർവ്വികർ ഉണ്ടായിരുന്നിടത്താണ് ഹാരിസിനെ പോലെയുള്ള മാതൃകകൾ ഉണ്ടാകുന്നത്. ഹാരിസ് നമ്മുടെ നാട്ടുകാരൻ എന്നതിൽ അഭിമാനിക്കുന്നു. മഞ്ഞപ്പാറക്കാരൻ
കേരളം മാറുകയാണ്, ഡോക്ടർ ഹാരിസിനെ പോലെയുള്ളവർക്കൊപ്പം.Dr. ബ്രോ ഒരു മഞ്ഞപ്പാറക്കാരൻ ആണ് .
#manjapparaonline #news #aiwamedia
No comments:
Post a Comment