ഇരിട്ടി : സ്വർണ്ണം വാങ്ങാനെന്ന വ്യാജേന എത്തി ഒന്നരപവന്റെ സ്വർണ്ണം മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ ഇരിട്ടി പോലീസ് പിടികൂടി. മാലൂർ തോലമ്പ്ര സ്വദേശി ഹരികൃഷ്ണനെയാണ് ഇരിട്ടി പ്രിൻസിപ്പൽ എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇരിട്ടിയിലെ പുതിയ ബസ് സ്റ്റാൻഡിലെ അറ്റ്ലസ് ജ്വല്ലറിയിൽ നിന്നുമാണ് ഹരികൃഷ്ണൻ കഴിഞ്ഞ ദിവസം ഒന്നര പവൻൻ്റെ മാല മോഷ്ടിച്ചത് . സ്വർണ്ണം വാങ്ങാനെന്ന വ്യാജേന എത്തി സ്വർണ്ണാഭരണങ്ങൾ തിരഞ്ഞെടുക്കാനെന്ന ഭാവേന പരിശോധിക്കുന്നതിനിടയിൽ തന്ത്രപൂർവം മാലയുമായി ഇയാൾ കടന്നു കളയുകയായിരുന്നു. തുടർന്ന് പേരാവൂരിലെ കളത്തിൽ ജ്വല്ലറിയിൽ മാള വിൽപ്പനക്കായി ഇയാൾ എത്തി. സംശയത്തിന്റെ അടിസ്ഥാനത്തിൽ ജ്വല്ലറിയുടമയുടെ ചില ചോദ്യങ്ങളിൽ പതറിയ യുവാവ് ഇവിടെ നിന്നും ഓടിപ്പോവുകയും ചെയ്തു.
നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളിൽ നിന്നാണ് പോലീസിന് ആളെ തിരിച്ചറിയാനായത് . മാലൂരിൽ എത്തിയാണ് ഇരട്ടി പ്രിൻസിപ്പൽ എസ്ഐ ദിനേശൻ കൊതോരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഇരിട്ടിയിലെ ജ്വല്ലറിയിലും തുടർന്ന് പേരാവൂരിലെ ജ്വല്ലറിയിലും ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. മുൻപും ഇത്തരത്തിൽ ജ്വല്ലറികളിൽ നിന്നും സ്വർണം തട്ടിയെടുത്ത കേസിലെ പ്രതി കൂടിയാണ് ഹരികൃഷ്ണൻ എന്നാണറിയുന്നത് .
No comments:
Post a Comment