ചടയമംഗലം നിയോജക മണ്ഡലത്തിലെ റോഡു വികസനത്തിന് 14.7 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ചടയമംഗലം-നിലമേല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചടയമംഗലം-പൂങ്കോട്-ഇടക്കോട്-വെട്ടുവഴി-വേയ്ക്കല്‍ റോഡ് (0/000-5/000 കി.മീ) ബിഎം, ബിസി നിലവാരത്തില്‍ ചെയ്യുന്നതിന് ആറ് കോടി രൂപയും, ആയൂര്‍-ചുണ്ട റോഡ്(0/00-6/400) ബിഎം,ബിസി നിലവാരത്തില്‍ പൂര്‍ത്തിയാക്കുന്നതിന് എട്ട് കോടി എഴുപത് ലക്ഷം രൂപയുടെ പ്രവര്‍ത്തികള്‍ക്കും ഭരണാനുമതി ലഭിച്ചു.
കൂടാതെ ചടയമംഗലം-ചാത്തന്നൂര്‍ മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആലുംമൂട്-പൊരിയക്കോട്-അമ്പലംകുന്ന് റോഡിന്‍റെ പ്രവര്‍ത്തിക്ക് 15 കോടിയ്ക്കും ഭരണാനുമതി ലഭിച്ചു. ഈ റോഡിന്‍റെ ആദ്യ മൂന്നു കിലോമീറ്റര്‍ വെളിനല്ലൂര്‍ പഞ്ചായത്തിലൂടെയാണ് കടന്ന് പോകുന്നത്. റോഡ് പ്രവര്‍ത്തികളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് നിര്‍വ്വഹണം ആരംഭിക്കുന്നതാണ്.
No comments:
Post a Comment