പോത്തൻകോട് സുധീഷ് വധക്കേസിൽ നിലവിൽ 11 പ്രതികളെയാണ് പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. ഒട്ടകം രാജേഷിന്റെ അറസ്റ്റോടെ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരെയെല്ലാം പോലീസിന് പിടികൂടാനായി. സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും കൂടുതൽ പ്രതികളുണ്ടെങ്കിൽ അവരെക്കൂടി അറസ്റ്റുചെയ്യുമെന്നും ഡി.ഐ.ജി. സഞ്ജയ് കുമാർ ഗുരുദിൻ പറഞ്ഞു.
ഒന്നാംപ്രതി മങ്കാട്ടുമൂല എസ്.എസ്.ഭവനിൽ സുധീഷ് ഉണ്ണി (മങ്കാട്ടുമൂല ഉണ്ണി-29), രണ്ടാംപ്രതി ചിറയിൻകീഴ് അഴൂർ ഭഗവതിക്ഷേത്രത്തിനു സമീപം വിളയിൽവീട്ടിൽ രാജേഷ് (ഒട്ടകം രാജേഷ്-36), മൂന്നാംപ്രതി കുടവൂർ ഊരുക്കോണം ലക്ഷംവീട് കോളനിയിൽ ശ്യാംകുമാർ (മുട്ടായി ശ്യാം-29) ചിറയിൻകീഴ് ശാസ്തവട്ടം മാർത്താണ്ഡംകുഴി സുധീഷ് ഭവനിൽ നിധീഷ് (മൊട്ട-27), ശാസ്തവട്ടം സീനഭവനിൽ നന്ദീഷ് (ശ്രീക്കുട്ടൻ-23), കണിയാപുരം മണക്കാട്ടുവിളാകം പറമ്പിൽവീട്ടിൽ രഞ്ജിത് (പ്രസാദ്-28), തോന്നയ്ക്കൽ കുഴിന്തോപ്പിൽവീട്ടിൽ ജിഷ്ണു (കട്ട ഉണ്ണി-22), കോരാണി വൈ.എം.എ. ജങ്ഷൻ വിഷ്ണുഭവനിൽ സൂരജ് (വിഷ്ണു-23), മുദാക്കൽ ചെമ്പൂര് കുളക്കോട് പുത്തൻവീട്ടിൽ സച്ചിൻ (24), കുടവൂർ കട്ടിയാട് കല്ലുവെട്ടാൻകുഴിവീട്ടിൽ അരുൺ (ഡമ്മി-23), പിരപ്പൻകോട് തൈക്കാട് മുളങ്കുന്ന് ലക്ഷംവീട് കോളനിയിൽ ശ്രീനാഥ് (നന്ദു-21) എന്നിവരാണ് ഇതുവരെ അറസ്റ്റിലായവർ.
No comments:
Post a Comment