ആയൂർ : ചെറിയ വെളിനല്ലൂർ റോഡുവിള, മഠത്തിൽ പുത്തൻവീട്ടിൽ മുഹമ്മദ് അസലാമിനെ (26)യാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് വർഷം മുൻപ് അന്യമതസ്ഥയായ പെൺകുട്ടിയെ സ്‌നേഹിച്ചു കൂടെക്കൂട്ടി താമസിപ്പിച്ച് വരികയായിരുന്നു മുഹമ്മദ് അസ്‍ലാം . ഇപ്പോൾ ഇവർക്ക് ഒന്നര വയസ് പ്രായമുള്ള ഒരു കുട്ടിയുമുണ്ട്.നിയമപരമായി വിവാഹം നടത്തണമെന്ന ഭാര്യയുടെ നിരന്തരമായുള്ള ആവശ്യം പലപ്പോഴും കുടുംബ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു .കരാർ പണിക്കരനായിരുന്ന ഇയാൾക്ക് അടുത്തിടെ മൊബൈൽ ഫോണിൽ പബ്ജിജി ഗെയിം കളിക്കുന്നതിൽ കമ്പം ഉണ്ടാവുകയും കൂടുതൽ സമയവും പബ്ജിജി ഗെയിം കളിച്ച് കൊണ്ടിരിക്കുന്നതും ഭാര്യ ചോദ്യം ചെയ്യുന്നത് ഇഷ്ടപ്പെടാത്ത അസലാം ഇവരെ ക്രൂരമായി മർദ്ദിക്കുമായിരുന്നു. ഒരു ദിവസം മൊബൈൽ കൊണ്ട് മുതുകിൽ ഇടിച്ച് നട്ടെല്ലിന് ക്ഷതമേൽപ്പിച്ചിരുന്നു.
മറ്റൊരു ദിവസം കൈകാലുകളിൽ എണ്ണ ഒഴിച്ച് തീ കത്തിച്ചു പൊള്ളലേൽപ്പിക്കുകയും ചെയ്തിരുന്നതായും കുഞ്ഞിനെ ഒരു കാലിൽ തൂക്കി എടുത്ത് ദൂരേക്കറിയുകയും ചെയ്തു .ഇത് ചോദ്യചെയ്ത യുവതിയുടെ സഹോദരനെ വാളുകൊണ്ട് വെട്ടാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. പബ്ജികളിച്ച് കൂടുതൽ പണം നഷ്ടപ്പെടുന്ന ദിവസങ്ങളിലായിരിക്കും കൂടുതൽ ഉപദ്രവം ഉണ്ടാവുക.
കഴിഞ്ഞ ദിവസവും ഇയാൾ ഭാര്യയെ അതികഠിനമായി ഉപദ്രവിച്ചു.ശല്യം സഹിക്കാനാകാതെ പൂയപ്പള്ളി പോലീസിൽ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.ഐ.രാജേഷ്, എസ്.ഐ. അഭിലാഷ്, എസ്.സി.പി.ഒ ബിജീഷ്, ഡബ്ലു എസ്.സി.പി.ഒ.ജുബൈലാബീവി എന്നിവർ ചേർന്ന് അസലാമിനെ അറസ്റ്റ് ചെയ്തു.ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്ത ഇയാളെ കോടതിയിൽ ഹാജരാക്കി.
No comments:
Post a Comment