Breaking

Sunday, 21 November 2021

ദത്ത് വിവാദം;കുഞ്ഞിന്റെ ഡിഎൻഎ പരിശോധനക്കുള്ള നടപടികൾ ഇന്ന് തുടങ്ങിയേക്കും


തിരുവനന്തപുരം:അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടപടികൾ ഇന്ന് തുടങ്ങിയേക്കും. അനുപമയ്ക്ക് കുഞ്ഞിനെ തിരികെ നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി ആണ് പരിശോധന. 


അജിത്തിന്റെയും അനുപമയുടെയും സാംപിളുകളെടുക്കലാണ് ആദ്യം നടപടി. പരിശോധനാഫലം നൽകുന്നതടക്കം രണ്ട് ദിവസത്തിനുള്ളിൽ നടപടി പൂർത്തീകരിക്കാനാണ് ശ്രമം.രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലായിരിക്കും ഡിഎൻഎ പരിശോധന നത്തുക. ആന്ധ്രയിൽ നിന്ന് ഇന്നലെ രാത്രിയോടെ തിരികെയെത്തിച്ച കുഞ്ഞിനെ നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

No comments:

Post a Comment