തിരുവനന്തപുരം: എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇന്ന് അർധരാത്രി മുതൽ അദാനി ഗ്രൂപ്പിന്. എയർപോർട്ട് ഡയറക്ടർ സി.വി.രവീന്ദ്രനിൽ നിന്ന് അദാനി ഗ്രൂപ്പ് നിയമിച്ച ചീഫ് എയർപോർട്ട് ഓഫിസർ ജി.മധുസൂദന റാവു ഔദ്യോഗികമായി ചുമതലയേറ്റെടുക്കും.
50 വർഷത്തേയ്ക്കാണ് നടത്തിപ്പ് കരാർ. എയർപോർട്ട് അതോറിറ്റിയിലെ ജീവനക്കാരുടെ പങ്കാളിത്തത്തോടെയാവും വിമാനത്താവളത്തിന്റെ പ്രവർത്തനം. 3 വർഷം വരെ നിലവിലെ ജീവനക്കാർക്ക് ഇവിടെ തുടരാം. അതിനുശേഷം അദാനി എയർപോർട്സിന്റെ ഭാഗമാകുകയോ എയർപോർട്ട് അതോറിറ്റിയുടെ മറ്റേതെങ്കിലും വിമാനത്താവളത്തിലേക്കു മാറുകയോ ചെയ്യണം
No comments:
Post a Comment