ലോകത്തിന്‍റെ പലഭാഗത്തും ഇന്നലെ രാത്രി സാമൂഹിക മാധ്യമങ്ങള്‍ നിശ്ചലമായതായി റിപ്പോര്‍ട്ട്. വാട്‌സ് ആപ്പ് , ഫേസ്ബുക്ക് , ഇന്‍സ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളുടെ സേവനങ്ങളാണ് തടസ്സപ്പെട്ടത്.
പല രാജ്യങ്ങളിലും സേവനങ്ങള്‍ തടസപ്പെട്ടതായി ഉപഭോക്താക്കള്‍ പറയുന്നു. രാജ്യത്ത് സമൂഹമാധ്യങ്ങള്‍ നിരോധിച്ചതാണെന്ന് പലരും പ്രചരിപ്പിക്കുന്നുണ്ട്.ചില സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തനങ്ങളില്‍ തടസം നേരിട്ടതില്‍ ഖേദിക്കുന്നുവന്ന് ഫേസ്ബുക്ക് തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തില്‍ വ്യക്തമാക്കി. ഫേസ്ബുക്ക് സേവനങ്ങള്‍ തടസ്സപ്പെട്ടതിനെ കുറിച്ച് നിരവധി ആളുകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. തടസം നേരിട്ടുന്നുണ്ടെന്ന് വാട്സ് ആപ്പും സ്ഥിരീകരിച്ചു.
വാട്സ് ആപ്പ് പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുകയാണെന്ന് ട്വിറ്ററിലൂടെയാണ് കമ്പനി സ്ഥിരീകരിച്ചത്. പ്രശ്നം എത്രയും പെട്ടന്ന് പരിഹരിക്കുമെന്നും ഉപയോക്താക്കളുടെ ക്ഷമയ്ക്ക് നന്ദിയെന്നും വാട്സാപ്പ് ട്വീറ്റ് ചെയ്തു.
No comments:
Post a Comment