ന്യൂഡൽഹി:വാഹനം പൊളിക്കൽനയത്തിന്റെ ഭാഗമായി പുതിയ വാഹനങ്ങൾക്ക് ഇളവും പഴയ വാഹനങ്ങളുടെ പുനർ രജിസ്ട്രേഷൻ, ഫിറ്റ്നസ് എന്നിവയ്ക്ക് വൻനിരക്കും നിശ്ചയിച്ച് റോഡ് മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.
പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ, പഴയവയ്ക്ക് 'വാഹനം പൊളിക്കൽ കേന്ദ്രം' നൽകുന്ന രേഖയുടെ അടിസ്ഥാനത്തിൽ രജിസ്ട്രേഷൻ ഫീസ് ഈടാക്കില്ല. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് രജിസ്ട്രേഷൻ പുതുക്കൽ ഫീസ്, ഫിറ്റ്നസ് ടെസ്റ്റ് ഫീസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് മൂന്നിരട്ടിമുതൽ എട്ടിരട്ടിയോളം തുക അധികം നൽകേണ്ടിവരും. പരിഷ്കരിച്ച നിരക്ക് അടുത്തകൊല്ലം ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരും. സ്വകാര്യ വാഹനങ്ങൾക്കും വാണിജ്യവാഹനങ്ങൾക്കും വെവ്വേറെ നിരക്കാണ്.
*സ്വകാര്യവാഹനങ്ങളുടെ പുതിയ രജിസ്ട്രേഷൻ ഫീസ് (ബ്രാക്കറ്റിൽ പുനർ രജിസ്ട്രേഷൻ ഫീസ് )*
*മോട്ടോർ ബൈക്ക് -300രൂപ(1000)
*മുച്ചക്ര വാഹനങ്ങൾ -600(2500)
*കാർ, ജീപ്പ് തുടങ്ങിയവ -600(5000)
*ഇറക്കുമതിചെയ്ത കാറുകൾ -5000(40,000)
*വാണിജ്യവാഹനങ്ങളുടെ പുതിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റും പുതുക്കൽ നിരക്കും*
*മോട്ടോർ ബൈക്ക് -500 രൂപ (1000)
*മുച്ചക്ര വാഹനങ്ങൾ -1000(3500)
*ടാക്സി കാറുകൾ -1000(7000)
*ഇടത്തരം ചരക്ക്, യാത്രാവാഹനങ്ങൾ -1300 (10,000)
*വലിയ ചരക്ക്, യാത്രാ വാഹനങ്ങൾ -1500(12,500)
No comments:
Post a Comment