സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയിലൂടെ നേരിടണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് ആവശ്യമായ കര്‍ശന നിര്‍ദേശം പോലീസിന് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലെ ചില ഓണ്‍ലൈന്‍ മീഡിയകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. സ്ത്രീകളെ അവഹേളിക്കാനും അപമാനിക്കാനുമുള്ള മാധ്യമമായി ഇതിനെ ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരെയും കര്‍ശന നടപടി സ്വീകരിക്കണം. സ്ത്രീകള്‍ക്കും വനിതകള്‍ക്കും സ്വയം പ്രതിരോധ പരിശീലനം നല്‍കാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അത് ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
No comments:
Post a Comment