പാലോട്: മകളോടൊപ്പം വീട്ടിലേക്ക് നടന്നുവരികയായിരുന്ന ആദിവാസി യുവാവിന് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. പാലോട് ഫോറസ്റ്റ് റേഞ്ചിലെ ആദിവാസി ഊരായ വെങ്കിട്ടമൂട് ആദിച്ചൻകോണിൽ വയലരികുവീട്ടിൽ ഈച്ചുട്ടിക്കാണ് (42) പരിക്കേറ്റത്. മകൾ ഇന്ദ്രജ (17) ഓടിമാറിയതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ട് ആറോടെ ആദിച്ചൻകോൺ വനഭാഗത്തായിരുന്നു സംഭവം. നെഞ്ചിനും വയറിനും സാരമായി പരിക്കേറ്റ ഈച്ചൂട്ടി കാണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
No comments:
Post a Comment