Breaking

Thursday, 28 October 2021

എല്ലാ കവാടത്തിലും ബയോമെട്രിക് പഞ്ചിങ് വരുന്നു; സെക്രട്ടേറിയറ്റിൽ പഞ്ച് ചെയ്ത് മുങ്ങിയാൽ പിടിവീഴും


തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ പഞ്ച് ചെയ്തു മുങ്ങുന്നവരെ പിടിക്കാന്‍ എല്ലാ ഓഫിസ് കവാടങ്ങളിലും ബയോമെട്രിക് പഞ്ചിങ് സംവിധാനമൊരുങ്ങുന്നു. പുതിയ സംവിധാനം സ്ഥാപിക്കാനായി 1,95,40000 രൂപ സര്‍ക്കാര്‍ അനുവദിച്ചു. സെക്രട്ടേറിയറ്റിലെത്തുന്ന സന്ദര്‍ശകര്‍ക്കു തങ്ങാവുന്ന സമയത്തിലുള്‍പ്പെടെ കര്‍ശനമായ നിയന്ത്രണം കൊണ്ടുവരാനും ആലോചനയുണ്ട്.

കാര്‍ഡ് പഞ്ചിങ്ങില്‍നിന്നു ബയോമെട്രിക് പഞ്ചിങ്ങിലേക്കു മാറിയെങ്കിലും മുങ്ങുന്ന ജീവനക്കാരുടെ എണ്ണം കൂടിയതോടെയാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. ജീവനക്കാര്‍ രാവിലെ പഞ്ച് ചെയ്ത് ഓഫിസിലേക്ക് കയറിയശേഷം പുറത്തിറങ്ങി പത്തു മിനിറ്റ് കഴിഞ്ഞാല്‍ അറ്റന്‍ഡന്‍സ് റജിസ്റ്ററില്‍ രേഖപ്പെടുത്തും. ഇതിന് ആനുപാതികമായ സമയം മാസത്തില്‍ കണക്കാക്കും. അധികസമയം ലീവിലേക്കോ ശമ്പള കട്ടിലേക്കോ മാറിയേക്കാം

.പഞ്ചിങ് സംവിധാനം ശമ്പള സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

No comments:

Post a Comment