Breaking

Thursday, 2 September 2021

കക്കൂസ് മാലിന്യം നിക്ഷേപിക്കാനെത്തിയ സംഘത്തെ പള്ളിക്കൽ പോലീസ് പിടികൂടി



പള്ളിക്കൽ : കക്കൂസ് മാലിന്യം നിക്ഷേപിക്കാൻ എത്തിയ സംഘത്തെ പള്ളിക്കൽ പോലീസ് പിടികൂടി.ഇട്ടിവ, വെളുന്തന തേമ്പാoവിള പുത്തൻവീട്ടിൽ ജോൺ കെന്നഡിയുടെ മകൻ അനീഷ് (29), കടയ്ക്കൽ, തേക്കിൻ കോളനിയിൽ എസ്.എസ് നിവാസിൽ ജോൺസന്റെ മകൻ ബിജു (39), തമിഴ്നാട് തെങ്കാശി ചെങ്കോട്ട സുബ്ബയ്യയുടെ മകൻ കൃഷ്ണൻ (56) എന്നിവരാണ് അറസ്റ്റിലായത്.


സെപ്റ്റംബർ രണ്ടിന് പുലർച്ചെ 2:20 ന് കക്കൂസ് മാലിന്യം നിറച്ച ടാങ്കർ ലോറിയുമായി പ്രതികൾ പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ തോളൂർ എല്ലാ സ്ഥലത്തെത്തി. അതുവഴി ഒഴുകുന്ന നീർച്ചാലിൽ കക്കൂസ് മാലിന്യം ഒഴുക്കാനായിരുന്നു ഉദ്ദേശം. 


പോലീസ് സ്ഥലത്തെത്തി ഒരാളെ പിടികൂടുകയും മറ്റൊരാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. രക്ഷപ്പെട്ടയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.ടാങ്കർ ലോറിയുടെ രജിസ്ട്രേഡ് ഉടമയായ അനീഷിനെയും അറസ്റ്റ് ചെയ്തു. ഇയാളുടെ നിർദ്ദേശപ്രകാരമാണ് പ്രതികൾ മാലിന്യം റോഡരികിൽ ചാലിൽ ഒഴുക്കാൻ തീരുമാനിച്ചത്. നിരവധി തവണ തോളൂർ പ്രദേശത്ത് മാലിന്യം നിക്ഷേപിച്ച പരാതികൾ നിലനിൽക്കവേയാണ് പ്രതികൾ അറസ്റ്റിലായത്. 


കക്കൂസ് മാലിന്യം നിർമാർജനം ചെയ്യുന്നതിനുള്ള സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ ഉള്ളപ്പോഴാണ് അതിനു വിരുദ്ധമായി പ്രതികൾ പ്രവർത്തിച്ചത്. പിടിച്ചെടുത്ത ടാങ്കർലോറി കോടതിയിൽ ഹാജരാക്കി. കേരള പഞ്ചായത്ത് രാജ് ആക്ട്,ഇന്ത്യൻ ശിക്ഷാനിയമം, കേരള പോലീസ് ആക്ട് എന്നിവ പ്രകാരം കേസെടുത്ത് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


പള്ളിക്കൽ സിഐ ശ്രീജിത്ത് പി, എസ് ഐ സഹിൽ എം, എ.എസ്.ഐ മനു, എസ്.ഐ അനിൽ, സിപിഒമാരായ മുകേഷ്, രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


No comments:

Post a Comment