Breaking

Tuesday, 7 September 2021

ലോക്ഡൗണില്‍ വ്യാജ ഐ.ഡി. കാര്‍ഡ് കാണിച്ച്‌ പൊലീസിനെ കബളിപ്പിച്ച യുവാവ് അറസ്റ്റില്‍




കൊട്ടാരക്കര: വ്യാജ ഐ.ഡി. കാര്‍ഡ് കാണിച്ച്‌ പൊലീസിനെ കബളിപ്പിച്ച യുവാവ് അറസ്റ്റിലായി. ആംബുലന്‍സ് ഡ്രൈവറായ കൊട്ടാരക്കര തലച്ചിറ സ്വദേശി അജ്മല്‍ നസീറാണ് പിടിയിലായത്.


ഞായറാഴ്ച സമ്ബൂര്‍ണ ലോക്ഡൗണില്‍ പൊലീസ് വാഹന പരിശോധന കര്‍ശനമാക്കിയിരുന്നു. എം.സി റോഡില്‍ പരിശോധനക്കിടെ രാവിലെ 11ഓടെ കാറില്‍ വരികയായിരുന്ന ഇയാളെ പൊലീസ് തടഞ്ഞു നിര്‍ത്തി.                     


വെട്ടിക്കവല പഞ്ചായത്തിന്റെ ആംബുലന്‍സ് ഡ്രൈവര്‍ ആണെന്ന് പറഞ്ഞ് ഐഡി കാര്‍ഡ് കാണിച്ചു. കേരള സര്‍ക്കാറിന്റെ എംബ്ലവും വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്‍റിന്റെ ഒപ്പും ഉള്ളതിനാല്‍ പഞ്ചായത്ത് അബുലന്‍സ് ഡ്രൈവറാണെന്ന് ധരിച്ച്‌ പൊലീസ് ഇയാളെ വിട്ടയച്ചു.


പോകുംമുന്‍പ് ഇയാളുടെ കൈയിലുള്ള ഐഡി കാര്‍ഡിന്റെ ഫോട്ടോ പൊലീസ് മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഐഡി കാര്‍ഡില്‍ സംശയം തോന്നിയ പൊലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജമെന്നു കണ്ടെത്തി. വാളകത്തെ ഒരു സ്ഥാപനത്തില്‍ നിന്നാണ് ഐഡി കാര്‍ഡ് കാര്‍ഡ് ഉണ്ടാക്കിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.


ഇത്തരത്തില്‍ വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കി കൂടുതല്‍ പേര്‍ക്ക് വിതരണം ചെയ്തിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.

No comments:

Post a Comment