Breaking

Monday, 6 September 2021

സൗദിയിൽ കൊല്ലം സ്വദേശിക്ക് കാലിൽ വെടിയേറ്റു


കൊട്ടിയം• സൗദി അറേബ്യയിൽ പെട്രോൾ പമ്പ് ജീവനക്കാരനായ കൊല്ലം കുളപ്പാടം സ്വദേശിക്കു കാലിന് വെടിയേറ്റു. കുളപ്പാടം കളീക്കൽ മേലതിൽ ജിലാനി മൻസിലിൽ ജമാലുദീന്റെയും പരേതയായ ലൈലാബീവിയുടെയും മകൻ മുഹമ്മദിനാണ് (27) വെടിയേറ്റത്. തുടയ്ക്ക് വെടിയേറ്റ മുഹമ്മദ് അവിടുത്തെ മിലിട്ടറി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം ചികിത്സയിലാണ്. ‍ഒ‍ാഗസ്റ്റ് 12നു പുലർച്ചെ 6ന സൗദി അറേബ്യയിലെ വാദി ദവാസറിലാണ് സംഭവം.


കാറിൽ ഫുൾ ടാങ്ക് പെട്രോൾ അടിക്കാൻ ആവശ്യപ്പെട്ട സൗദി സ്വദേശി, പണം നൽകാതെ പോകാൻ ശ്രമിച്ചപ്പോൾ കാറിനടുത്തേക്ക് ചെന്ന മുഹമ്മദിനെ തള്ളിയിട്ടു. മുഹമ്മദിന്റെ കൈയിലുണ്ടായിരുന്ന പണവും അപഹരിച്ച് കാർ മുന്നോട്ടെടുത്ത് പോയ ശേഷം തിരികെ വന്നു വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് കാൽ മണിക്കൂറിലധികം അവിടെ കിടന്ന മുഹമ്മദിനെ കുളപ്പാടം സ്വദേശിയായ സിറാജുദ്ദീൻ സഖാഫിയും മലയാളികളും ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



ശസ്ത്രക്രിയ ആവശ്യമായതിനാൽ സിറാജുദ്ദീൻ സഖാഫി മുൻകയ്യെടുത്ത് അവിടെയുളള മിലിട്ടറി ക്യാംപിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 5 വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന മുഹമ്മദ് ഒരു തവണ നാട്ടിൽ വന്നിട്ടു തിരികെ പോയിരുന്നു. സംഭവത്തിൽ ഇന്ത്യൻ എംബസി ഇടപെടുന്നതിനായി പൊതു പ്രവർത്തകനും ഐഎൻടിയുസി ജില്ലാ സെക്രട്ടറിയുമായ അയത്തിൽ നിസാമിന്റെ സഹായത്തോടെ ബന്ധുക്കൾ എൻ.കെ.പ്രേമചന്ദ്രൻ എംപിക്ക് നിവേദനം നൽകി. നഷ്ടപരിഹാരം ലഭ്യമാക്കാൻ എംബസിഇടപെടണമെന്നാണ് ആവശ്യം.


No comments:

Post a Comment