ശ്രീ. എം .എ. യൂസഫലിയ്കക്കുള്ള ആദരവായി കൊടുങ്ങല്ലൂരിലെ സെന്റ്രോ മാളിൽ മുഖചിത്രം തീർത്ത് പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷ്.
മാളിലെ എല്ലാ കടകളിൽനിന്നുമെടുത്ത വിവിധ സാധനങ്ങൾ കൊണ്ടാണ് സുരേഷ്, യൂസഫലിയുടെ മുഖചിത്രം തീര്‍ത്തത്. ലോകം മുഴുവന്‍ മാളുകള്‍ ഉള്ള എം എ യൂസഫിയോടുള്ള ആദര സൂചകമായിയാണ് കൊടുങ്ങല്ലൂരിലെ സെന്റ്രോ മാൾ ഇത്തരമൊരു കലാസൃഷ്ടിക്ക് വേദിയൊരുക്കിയത്.
തറയില്‍ നിന്ന് പന്ത്രണ്ടടി ഉയരവും ഇരുപത്തഞ്ചടിനീളത്തിലും ആണ് ത്രിമാന ആകൃതിയില്‍ ചിത്രമുണ്ടാക്കിയത് .... തുണികളും സ്റ്റേഷനറി സാധനങ്ങളും ബാഗ്, ചെരുപ്പ് അലങ്കാര വസ്തുക്കള്‍ തുടങ്ങിയ നിരവധി സാധനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ഒറ്റനോട്ടത്തില്‍ കുറെ സാധനങ്ങള്‍ അടുക്കി വെച്ചപോലെ തോന്നുമെങ്കിലും, ഒരു കോണില്‍ നിന്ന് നോക്കുമ്പോഴാണ് ചിത്രത്തിന്റെ യഥാര്‍ത്ഥ രൂപം ദര്‍ശിക്കാനാവുന്നത്, ഇത്തരത്തിലുള്ള ഇന്‍സ്റ്റാലേഷന്‍ ഇല്ല്യൂഷന്‍ വര്‍ക്കുകള്‍ക്കുള്ള പ്രത്യേകത.
നേരത്തെ മെസ്സിയുടെ ചിത്രവും സുരേഷ് ഇങ്ങനെയാണ് രൂപപ്പെടുത്തിയെടുത്തത്. സുരേഷിന്റെ "നൂറ് മീഡിയങ്ങൾ എന്ന പരമ്പരയിലെ എഴുപതിനാലാമത്തെ കലാസൃഷ്ടിയാണിത്. യുസഫലിയുടെ ചിത്രമൊരുക്കാൻ ഏകദേശം ഒരു രാത്രി മുഴുവൻ പന്ത്രണ്ട് മണിക്കൂറിലധികം സമയമെടുത്താണ് പൂർത്തീകരിച്ചത്. ഡാവിഞ്ചി സുരേഷിനൊപ്പം, മാളുടമ ശ്രീ ബഷീറും, മാൾ അഡ്മിൻ ഷമീറും കൂടാതെ ക്യാമാറാമെന്‍ സിംബാദ്, ഫെബി, റിയാസ് ,പ്രദീപ്, അലു തുടങ്ങിയവരും സഹായത്തിനുണ്ടായിരുന്നു.
സെപ്റ്റംബർ 3 മുതൽ 10 വരെ മാളിലെ ഉപഭോക്താക്കൾക്ക് കാണാനായി ചിത്രം നിലനിര്‍ത്തുമെന്ന് മാള്‍ ഉടമയായ ബഷീർ ഞാറക്കാട്ടിൽ പറഞ്ഞു.
No comments:
Post a Comment