Breaking

Thursday, 2 September 2021

വ്യാജ ലൈസന്‍സ് തോക്കുമായി അഞ്ച് കശ്മീരികള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍



തിരുവനന്തപുരം: വ്യാജ ലൈസന്‍സില്‍ തോക്ക് കൈവശംവച്ച അഞ്ച് കശ്മീരികള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. രജൗറി ജില്ലയിലെ കട്ടേരംഗ സ്വദേശികളായ ഷൗക്കത്തലി, ഷുക്കൂര്‍ മഹമദ്, മുഷ്താക്ക് ഹുസൈന്‍, ഗുസല്‍മാന്‍, മുഹമദ് ജാവേദ് എന്നിവരാണ് കരമന പോലീസിന്റെ പിടിയിലായത്. 

കരമന നീറമണ്‍കരയില്‍നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. അഞ്ച് ഇരട്ടക്കുഴല്‍ തോക്കുകളും 25 റൗണ്ട് വെടിയുണ്ടകളും ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്ന ഏജന്‍സികളിലെ ജീവനക്കാരാണ് ഇവര്‍. 

ആറു മാസം മുന്‍പാണ് ഇവര്‍ മഹാരാഷ്ട്രയിലെ റിക്രൂട്ടിങ് ഏജന്‍സി വഴി തലസ്ഥാനത്തെത്തിയത്. ബുധനാഴ്ച വൈകീട്ടോടെ നീറമണ്‍കരയിലെ താമസസ്ഥലത്തുനിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ഇവരില്‍നിന്നു വിവരങ്ങള്‍ തേടി. കരമന പോലീസ് സ്റ്റേഷനിലുള്ള ഇവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

തിരഞ്ഞെടുപ്പുസമയത്ത് തോക്കുകള്‍ സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് അറിയിച്ചിരുന്നെങ്കിലും ഇവര്‍ എത്തിച്ചില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തോക്കിന്റെ ലൈസന്‍സ് വ്യാജമാണെന്നു കണ്ടെത്തിയത്

No comments:

Post a Comment