Breaking

Saturday, 25 September 2021

തൃശ്ശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വര്‍ഷം കഠിനതടവ്

 


തൃശ്ശൂരില്‍ ഒന്നാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന് 29 വർഷം കഠിന തടവ്. തൃശ്ശൂര്‍ പാവറട്ടിയിലെ സ്‌കൂള്‍ അധ്യാപകനായ നിലമ്പൂര്‍ ചീരക്കുഴി സ്വദേശി അബ്ദുള്‍ റഫീഖിനാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. 29 വര്‍ഷം കഠിന തടവിനൊപ്പം 15000 രൂപ പിഴയും ചുമത്തി. 


2012-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌ക്കൂളിലെ വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ സീറ്റില്‍ തളര്‍ന്ന് മയങ്ങുകയായിരുന്ന കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ്  പ്രതിക്ക് ശിക്ഷ വിധിച്ചത്.

No comments:

Post a Comment