ന്യൂയോർക്ക്: ആപ്പിളിന്റെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു.ഐഫോൺ 13 പരമ്പര ആപ്പിൾ വാച്ച് സീരീസ് 7, പുതിയ ഐപാഡ് മിനി എന്നിവയാണ് അവതരിപ്പിച്ചത്. ഡിസൈനിലും ഹാർഡ് വെയർ, സോഫ്റ്റ് വെയർ സംവിധാനങ്ങളിലും നിരവധി മാറ്റങ്ങളുമായാണ് പുതിയ ഉത്പന്നങ്ങൾ എത്തിയിരിക്കുന്നത്. രാത്രി 10.30 ന് ആരംഭിച്ച ഓൺലൈൻ ലൈവ് സ്ട്രീമിങിലൂടെയായിരുന്നു അവതരണ പരിപാടി.
ഐഫോൺ 13 മിനി / ഐഫോൺ 13
ഐഫോൺ 13 മിനി, ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിങ്ങനെ നാല് പതിപ്പുകളാണ് ഐഫോൺ 13 പരമ്പരയിലുള്ളത്. ഡിസ്പ്ലേ, ബാറ്ററി, ക്യാമറ എന്നിലയിൽ പതിവുപോലെ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
ഈ രണ്ട് ഫോണുകൾക്കും ഒരു പോലെയുള്ള ഡിസൈനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡ്യുവൽ ക്യാമറ സ്മാർട്ഫോണുകളാണിത്. പിൻഭാഗത്തെ ക്യാമറ മോഡ്യൂളിൽ ക്യാമറകൾ ചെരിച്ചാണ് സ്ഥാപിച്ചിട്ടുള്ളത്. ഐഫോൺ 12 ൽ ഇത് ഒന്നിന് ലംബമായാണ് സ്ഥാപിച്ചിരുന്നത്.
സെറാമിക് ഷീൽഡ് സംരക്ഷണത്തോടുകൂടിയുള്ളതാണ് ഐഫോൺ 13 ഫോണുകളിലെ സൂപ്പർ റെറ്റിന എച്ച്ഡിആർ ഡിസ്പ്ലേ. ഐപി 68 വാട്ടർ റസിസ്റ്റന്റാണ്. പിങ്ക്, നീല, കറുപ്പ്, വെള്ള, ചുവപ്പ് എന്നീ നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തുക.
ഐഫോൺ 12 നേക്കാൾ ഡിസ്പ്ലേയിലെ നോച്ചിന്റെ വലിപ്പം കുറച്ച് കൂടുതൽ സ്ക്രീൻ ഏരിയ നൽകിയിട്ടുണ്ട്. വർധിച്ച ബ്രൈറ്റ്നസും മികച്ച റിഫ്രഷ് റേറ്റും സ്ക്രീൻ നൽകുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു.
എ15 ബയോണിക് ചിപ്പിന്റെ പിൻബലത്തിൽ മികച്ച പ്രവർത്തന വേഗവും, ബാറ്ററി ക്ഷമതയും ആപ്പിൾ ഉറപ്പുനൽകുന്നുണ്ട്.
മെച്ചപ്പെടുത്തിയ ഡ്യുവൽ ക്യാമറ സംവിധാനത്തിൽ എഫ് 1.6 അപ്പേർച്ചറുള്ള 12 എംപി വൈഡ് ക്യാമറ. എഫ് 2.4 അപ്പേർച്ചറിൽ 12 എംപി അൾട്രാ വൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്നു.
വീഡിയോ റെക്കോർഡിങിനിടെ ഒന്നിലധികം സബ്ജക്ടുകളെ മാറി മാറി ഫോക്കസ് ചെയ്യാനും, ചലിച്ചുകൊണ്ടിരിക്കുന്ന സബ്ജക്ടിൽ വ്യക്തതയോടെ ഫോക്കസ് നിലനിർത്താനും സാധിക്കുന്ന പുതിയ സിനിമാറ്റിക് മോഡ് ഐഫോൺ 13 ക്യാമറയിലെ പുതുമ.5ജി സൗകര്യം,
ഐഫോൺ മിനിയിൽ ഐഫോൺ 12 നേക്കാൾ 1.5 മണിക്കൂർ അധികവും, ഐഫോൺ 13 ൽ 2.5 മണിക്കൂർ അധികവും ഊർജ ക്ഷമത ആപ്പിൾ ഉറപ്പുനൽകുന്നു.
ഐഫോൺ 13 മിനിയ്ക്ക് 699 ഡോളറാണ് വില, ഐഫോൺ 13 ന് 799 ഡോളറും. 128 ജിബി, 256 ജിബി. 512 ജിബി സ്റ്റോരേജ് ഓപ്ഷനുകളിലാണ് ഫോണുകൾ വിപണിയിലെത്തുക.
ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ്
ട്രിപ്പിൾ ക്യാമറ സംവിധാനത്തോടെയാണ് ഐഫോൺ 13 ന്റെ പ്രോ പതിപ്പുകൾ എത്തിയിരിക്കുന്നത്. സർജിക്കൽ ഗ്രേഡ് സ്റ്റെയ്ൻലെസ് സ്റ്റീലിൽ നിർമിതമായ ഫോൺ ഗ്രാഫൈറ്റ്, ഗോൾഡ്, സിൽവർ, സിൽവർ ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളിൽ വിപണിയിലെത്തും.
സെറാമിക് ഷീൽഡ് സംരക്ഷണത്തോടുകൂടിയുള്ള ഫോണിന് ഐപി 68 വാട്ടർ റെസിസ്റ്റൻസുണ്ട്. മാഗ്സേഫ് ചാർജിങ് പിന്തുണയ്ക്കും.
ഗ്രാഫിക്സ് പ്രൊസസിങ് മുൻ പതിപ്പിനേക്കാൾ 50 ശതമാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. സൂപ്പർ റെറ്റിന എക്സിഡി ആർ ഡിസ്പ്ലേയിൽ 1000 നിറ്റ്സ് ഉയർന്ന ബ്രൈറ്റ്നസ് ലഭിക്കും. ഉപയോഗത്തിനനുസരിച്ച് റിഫ്രഷ് റേറ്റ് ക്രമീകരിക്കപ്പെടുന്ന പ്രോ മോഷൻ ഫീച്ചറും ഐഫോൺ 13 പ്രോ പതിപ്പുകളുടെ സവിശേഷതയാണ്.
3 ത ഒപ്റ്റിക്കൽ സൂം സൗകര്യമുള്ള 77എംഎം ടെലിഫോട്ടോ ക്യാമറ. എഫ് 1.8 അപ്പർച്ചർ, ഓട്ടോ ഫോക്കസ് സൗകര്യമുള്ള അൾട്രാവൈഡ് ക്യാമറ, എഫ് 1.5 അപ്പേർച്ചറിലുള്ള വൈഡ് ക്യാമറ എന്നിവടയാണ് ഐഫോൺ 13 പ്രോ ഫോണുകളിലുള്ളത്. ഐഫോൺ 13 പ്രോയ്ക്ക് 999 ഡോളറും, ഐഫോൺ 13 പ്രോ മാക്സിന് 1099 ഡോളറും ആണ് വില.
(ഇന്ത്യയിൽ ഐഫോൺ 13 മിനിക്ക് 69,990 രൂപ, ഐഫോൺ 13ന് 79,990 രൂപ, ഐഫോൺ 13 പ്രോയ്ക്ക് 1,19,900 രൂപയും ഐഫോൺ പ്രോ മാക്സിന് 1,29,900 രൂപയും വിലവരും)
No comments:
Post a Comment