തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാൻ ഒക്ടോബറിൽ അദാനിയെത്തും. ഭരണനിർവഹണമാവും ആദ്യം ഏറ്റെടുക്കുക. വിഴിഞ്ഞം തുറമുഖത്തോടൊപ്പം വിമാനത്താവളവും ലഭിക്കുന്നതോടെ കപ്പൽ – വിമാന ഹബ്ബാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നാണ് അദാനിയുടെ ഉറപ്പ്. ചരക്കുനീക്കത്തിലൂടെ വിമാനത്താവളം ലാഭത്തിലാക്കാനും കൊവിഡ് പ്രതിസന്ധി മാറിയാൽ അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകളുടെ എണ്ണം ഇരട്ടിയാക്കാനുമാണ് ലക്ഷ്യം.
ജനുവരി 19ന് എയർപോർട്ട് അതോറിട്ടിയുമായി ഒപ്പുവച്ച കരാർ പ്രകാരം ജൂലായിൽ നടത്തിപ്പ് ഏറ്റെടുക്കേണ്ടതായിരുന്നെങ്കിലും കൊവിഡ് കാരണം മൂന്നുമാസം നീട്ടിക്കിട്ടുകയായിരുന്നു. ആസ്തികളുടെ കണക്കെടുപ്പ് അദാനി ഗ്രൂപ്പ് പൂർത്തിയാക്കി. വർഷങ്ങളായി പൂട്ടിക്കിടക്കുന്നഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തിപ്പിനായി ഫ്ലൈമിംഗ് ഗോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.അദാനി ഗ്രൂപ്പിന്റെ 10 വിമാനത്താവളങ്ങൾ കൂട്ടിയിണക്കി സർവീസുകളുണ്ടാവും.
ദേശീയ തീർത്ഥാടന സർക്യൂട്ടിലും ഇടംപിടിക്കാൻ സാദ്ധ്യതയുണ്ട്. ഓപ്പറേഷൻ, മെയിന്റനൻസ് എന്നിവയ്ക്കായി ജർമ്മനിയിലെ മ്യൂണിക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പുകാരും ജർമ്മൻ സർക്കാരിന് 26 ശതമാനം ഓഹരിയുമുള്ള എഫ്.എം.ജി കമ്പനിയാണ് പരിഗണനയിലുള്ളത്. ജർമ്മൻ കമ്പനി വന്നാൽ യൂറോപ്പിലേക്ക് ഉൾപ്പെടെ സർവീസ് തുടങ്ങാനാവും.
No comments:
Post a Comment