Breaking

Thursday, 19 August 2021

തൊണ്ടയില്‍ കല്ലു കുടുങ്ങിയ ഒരു വയസുകാരിയുടെ രക്ഷകനായി യുവാവ് !!!


കളിക്കുന്നതിനിടെ തൊണ്ടയില്‍ കല്ലു കുടുങ്ങി ചോരയൊലിച്ച് അബോധാവസ്ഥയിലായ ഒരു വയസുകാരിയുടെ ജീവൻ രക്ഷിച്ച് യുവാവ്. അബോധാവസ്ഥയിലേക്കു നീങ്ങിയ ആയിഷ സെൻഹയ്ക്ക് രക്ഷകനായി പ്രനൂപ് എത്തി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.കളിക്കുന്നതിനിടെ വായിലിട്ട നെല്ലിക്ക വലുപ്പത്തിലുള്ള കല്ല് മേല്‍പോട്ടു നോക്കുന്നതിനിടെ ആയിഷയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. 


ജനാലയ്ക്കു മുകളില്‍ കയറി നില്‍ക്കുകയായിരുന്ന മൂത്ത കുട്ടിയെ നോക്കി അവിടേക്ക് പിടിച്ചു കയറാനുള്ള ശ്രമത്തിലായിരുന്നു ആയിഷ സെന്‍ഹ. ഇടക്കിടെ കരയുന്നുണ്ടായിരുന്ന ആയിഷ സെൻഹയുടെ ശബ്ദത്തിന് വ്യത്യാസം വന്നപ്പോഴാണ് മാതാവ് ഷഹാമത്ത് വന്നു നോക്കിയത്. ഷഹാമത്ത് ഉടന്‍ കുട്ടിയെ എടുത്ത് പുറത്തേക്കോടുകയും തൊണ്ടയില്‍ കയ്യിട്ട് കല്ലെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു.ഇതിനിടെ തോളില്‍ കിടത്തി തട്ടി നോക്കി എന്നാല്‍ കല്ലു പോയില്ല.



കുട്ടിയുടെ കരച്ചില്‍ നേര്‍ത്തു നേര്‍ത്തു വന്നു.അലറി വിളിച്ച് റോഡിലേക്ക് ഓടിക്കയറിയ ഷഹാമത്ത് ആദ്യം വന്ന ഓട്ടോറിക്ഷ റോഡിന് നടുവില്‍ കയറി നിന്ന് തടഞ്ഞു ഓട്ടോ ഡ്രൈവര്‍ ഇറങ്ങി വരുമ്പോഴേക്കും അതുവഴി ബൈക്കിലെത്തിയ ബീനാച്ചി പൂതിക്കാട് സ്വദേശി പ്രനൂപും വണ്ടി നിര്‍ത്തി ഓടിയെത്തി.പ്രനൂപ് കുട്ടിയെ ഉടന്‍ എടുത്ത് ശാസ്ത്രീയമായ രീതിയില്‍ കൈത്തണ്ടയില്‍ കമിഴ്ത്തിക്കിടത്തി പുറത്തു തട്ടി. അപ്പോള്‍ രക്തത്തോടൊപ്പംംകല്ലും പുറത്തേക്കു പോന്നു. കല്ല് കൂടുതല്‍ ഉള്ളിലേക്കിറങ്ങിയിരുന്നു. 



തുടര്‍ന്ന് കുട്ടിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ കണ്ണുകള്‍ അപ്പോഴേക്കും പുറത്തേക്ക് അല്‍പം തള്ളി വന്നിരുന്നു. കണ്ണിന് കൂടുതല്‍ ചികിത്സ ആവശ്യമായതിനാല്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും.മേപ്പാടി വിംസ് ആശുപത്രി ജീവനക്കാരനാണ് പ്രനൂപ്. ജീവൻ രക്ഷാ മാർഗങ്ങളിൽ ആശുപത്രിയിൽ നിന്ന് പരിശീലനം ലഭിച്ചിരുന്നെന്ന് പ്രനൂപ് പറയുന്നു.


No comments:

Post a Comment