Breaking

Thursday, 12 August 2021

വാഹനാപകടം; ബൈക്ക് യാത്രികരായ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മരിച്ചു


വാഹനാപകടത്തിൽ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മരിച്ചു. കൊല്ലം ചെങ്കോട്ട ദേശീയപാതയിലാണ് അപകടം നടന്നത്. കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന തിരുവനന്തപുരത്തെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളാണ് മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശി ബി.എൻ. ഗോവിന്ദ്(20), കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശിനി ചൈതന്യ(20) എന്നിവരാണ് മരിച്ചത്.



അമിതവേഗതയിലെത്തി കാർ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. തെന്മലയിൽ വിനോദയാത്രയ്‌ക്ക് പോയി മടങ്ങുമ്പോഴാണ് വിദ്യാർത്ഥികൾ അപകടത്തിൽ പ്പെട്ടത്. കാറിലുണ്ടായിരുന്നവർക്ക് പരിക്കേറ്റതായി സൂചനയില്ല. മറ്റ് വിവരങ്ങൾ ലഭ്യമാ യിട്ടില്ല. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ച പോലീസാണ് ബന്ധുക്കളെ വിവരം ധരിപ്പിച്ചത്. മറ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.


തിരുവനന്തപുരം സി ഇ റ്റി എഞ്ചിനിയറിങ്ങ് കോളജിലെ വിദ്യാര്‍ത്ഥികളുടെ പത്ത് പേരടങ്ങുന്ന സംഘം അഞ്ച് ബൈക്കുകളിലാണ് തെന്മലയില്‍ വിനോയാത്രക്ക് പോയത്. അപകടത്തില്‍പ്പെട്ട ബൈക്ക് പുര്‍ണമായും തകര്‍ന്ന നിലയിലാണ് .

No comments:

Post a Comment