അയിരൂർ : വീടിന്റെ കോമ്പൗണ്ടിൽ കെട്ടിയിരുന്ന 2 ആടുകളെ അടുത്തടുത്ത ദിവസങ്ങളിൽ മോഷ്ടിച്ചു കൊണ്ടുപോയി വിറ്റ മോഷ്ടാക്കളെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല മുണ്ടയിൽ തോറ്റുവിള നഴ്സറിയ്ക്ക് സമീപം പുത്തൻവിള വീട്ടിൽ ശിവദാസൻ മകൻ ബിജു(47), വർക്കല വാച്ചർമുക്ക് നിഷാ ഭവനിൽ മുരുകൻ മകൻ മണികണ്ഠൻ എന്നു വിളിക്കുന്ന നിജു (31) എന്നിവരാണ് പോലീസ് പിടിയിലായത്.
ചെമ്മരുതി കോവൂർ പാലോട്ട് വാതുക്കൽ മേലതിൽ വീട്ടിൽ അജിതയുടെ വീടിന്റെ കോമ്പൗണ്ടിൽ കെട്ടിയിരുന്ന ജംനാപ്യാരി, മലബാറി ഇനങ്ങളിൽ പെട്ട ആടുകളെയാണ് ജൂലായ് 30, 31 ദിവസങ്ങളിൽ രാവിലെ ബൈക്കിൽ എത്തി പിടിച്ചുകൊണ്ടുപോയത്. തുടർന്നു ആടുകളെ മോഷണമുതലുകളാണെന്നുള്ള വിവരം മറച്ചു വച്ച് വിൽപ്പന നടത്തുകയായിരുന്നു. പരിസരങ്ങളിലെ cctv ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികൾഅറസ്റ്റിലാവുകയായിരുന്നു.
2012 വർഷത്തിൽ വർക്കല വച്ച് ലിജി എന്ന പെൺകുട്ടിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസ് ഉൾപ്പെടെ വർക്കല പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഈ കേസിലെ ഒന്നാം പ്രതി ബിജു വർക്കല ഡി.വൈ.എസ്.പി. ശ്രീ.ബാബുക്കുട്ടന്റെ നേതൃത്വത്തിൽ അയിരൂർ പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജേഷ്.വി.കെ. എസ്.ഐ. സജീവ്.ആർ. Po ജയ് മുരുകൻ, പോലീസുകാരായ സജീവ്, തുളസി.കെ , അജിൽ സി. എസ് , ജീഷാദ്, ഹോം ഗാർഡ് അനിൽകുമാർ.റ്റി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
No comments:
Post a Comment