Breaking

Monday, 2 August 2021

ഗ്രീൻ ഫീൽഡ് ദേശിയ പാത സ്ഥലം ഏറ്റെടുക്കൽ മഞ്ഞപ്പാറ പള്ളിമുക്ക് നിവാസികൾ മന്ത്രിക്ക്‌ നിവേദനം നൽകി


ഭാരത് മാല ഗ്രീൻ ഫീൽഡ് ദേശീയ പാത നിർമിക്കുന്നതുമായി ബന്ധപ്പെട്ട് കല്ല് സ്ഥാപിച്ചതിൽ വീടും വസ്തുവും നഷ്ട്ടമായേക്കുമെന്ന ആശങ്ക പരിഹരികണം എന്ന് ആവശ്യപ്പെട്ട് മഞ്ഞപ്പാറ പള്ളിമുക്ക് നിവാസികൾ ബഹു: മൃഗസംരംക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രിയും സ്ഥലം MLA യുമായ :ജെ ചിഞ്ചുറാണിയെ കണ്ട് നിവേദനം നൽകി.


തിരുവനന്തപുരം കടമ്പാട്ടുകോണത്ത് നിന്ന് ആരംഭിക്കുന്ന കൊല്ലം-ചെങ്കോട്ട ദേശീയപാതയ്ക്ക് സ്ഥലം  ഏറ്റെടുക്കുന്നത് ആരംഭിച്ചു.സ്ഥലം ഏറ്റെടുക്കുന്നത്തിനായി കൊല്ലം സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ആർ സുമീതൻ പിള്ളയെ ചുമതലപ്പെടുത്തി കേന്ദ്ര റോഡ് ഗതാഗത ദേശീയപാത അതോറിറ്റി ഗസ്റ്റ് വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചു.




തിരുവനന്തപുരം ജില്ലയിലെ കടമ്പാട്ട്കോണത്തു നിന്ന് ആരംഭികുന്ന പാത പുന്നോട് -പലവകോട് -കാട്ടുപുതുശ്ശേരി  ആശാൻ പച്ച ഏല -പള്ളിക്കൽ ഏല -ആനകുന്നം വഴി കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കും.ഈ പ്രദേശങ്ങളിൽ എല്ലാം കഴിഞ്ഞ ദിവസങ്ങളിൽ സർവ്വേ നടത്തി കല്ലിടൽ ആരംഭിച്ചു.



 കടമ്പാട്ടുകോണം മുതൽ ആര്യങ്കാവ് വരെ 59.71  കിലോമീറ്റർ ദൈർഘ്യത്തിൽ സ്ഥലം ഏറ്റെടുക്കുന്നത്.



 കൊല്ലം, കൊട്ടാരക്കര, പുനലൂർ താലൂക്കുകളിലായി 17 വില്ലേജുകളിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. ചടയമംഗലം, കോട്ടുക്കൽ, ഇട്ടിവ നിലമേൽ, ( കൊട്ടാരക്കര താലൂക്ക് ) പാരിപ്പള്ളി ( കൊല്ലം ) വാളക്കോട്, ഇടമൺ, തെന്മല, ആര്യങ്കാവ്, കുളത്തുപ്പുഴ,  തിങ്കൾകരിക്കം, ആയിരനല്ലൂർ,ഇടമുളയ്ക്കൽ, അഞ്ചൽ, ഏരൂർ, പുനലൂർ ( പുനലൂർ ) എന്നിവയാണ് ദേശീയപാത കടന്ന് പോകുന്ന വില്ലേജുകൾ.



No comments:

Post a Comment