കൊട്ടാരക്കര : വനിതാ പൊലീസ് സ്റ്റേഷനില്‍ വനിതാ എസ്‌ഐമാര്‍ ഏറ്റുമുട്ടി, ഒരാളുടെ കയ്യൊടിഞ്ഞു. പരിക്കേറ്റു. വനിതാ സ്റ്റേഷനിലെ ചുമതലക്കാരിയായ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. ഇവിടെ സ്ഥലം മാറി വന്ന വനിതാ എസ്ഐ ഡെയ്‌സിയാണ് പ്രതി സ്ഥാനത്തെന്നാണ് സൂചന. കൊട്ടാരക്കര വനിതാ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം പരാതിയുമായി വന്ന ആള്‍ക്കാര്‍ക്കുമുന്നിലായിരുന്നു.
തെരഞ്ഞെടുപ്പു കാലത്ത് ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റപ്പെട്ട എസ്‌ഐ ഡെയ്‌സിയും വനിതാ സ്റ്റേഷനില്‍ എസ്ഐയുടെയും എസ്എച്ച്ഒ യുടെയും ചുമതല വഹിച്ചു വന്ന ഫാത്തിമയുമാണ് ഏറ്റുമുട്ടിയത്. കൊട്ടാരക്കരയിലേക്ക് പുനര്‍ നിയമനമായതോടെയാണ് ഇന്നലെ ചുമതലയേല്‍ക്കാന്‍ ഡെയ്‌സി വനിതാ സ്റ്റേഷനിലെത്തിയത്. എന്നാല്‍ ഇതു സംബന്ധിച്ച വിവരം ഫാത്തിമക്കു ലഭിച്ചിരുന്നില്ലെന്ന് പറഞ്ഞ് ചുമതല ഒഴിയാന്‍ അവര്‍ വിസമ്മതിച്ചു. രാവിലെ മുതല്‍ തര്‍ക്കങ്ങള്‍ തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് കസേര തനിക്ക് വിട്ടുതരണമെന്ന് ഡെയ്‌സി അവശ്യപ്പെടുകയും മേശപൂട്ടി താക്കോലെടുക്കുകയും ചെയ്തു. ഇത് ഫാത്തിമ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങള്‍ കൈയ്യാങ്കളിയിലെത്തിയത്. പിടി വലിയില്‍ ഫാത്തിമയുടെ കൈക്ക് പരിക്കേറ്റു. ആശുപത്രിയില്‍ ചികില്‍സ തേടിയ ഇവരുടെ കൈയ്ക്ക് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. വനിതാ പോലീസ് സ്റ്റേഷനില്‍ സഹായം തേടിയെത്തിയ നിരവധി സ്ത്രീകളുടെ മുന്‍പിലായിരുന്നു കൈയ്യാങ്കളി.
ഫാത്തിമയും ഡെയ്‌സിയും ഒരേ ബാച്ചില്‍ ട്രെയിനിംഗ് കഴിഞ്ഞ് ജോലിക്കു കയറിയവരാണ്. അധികാരസ്ഥാനത്തെ ചൊല്ലി ഇവര്‍ തമ്മില്‍ നിലനില്‍ക്കുന്ന ഈഗോയാണ് സംഭവത്തിനു പിന്നിലെന്ന് സേനയിലുള്ളവര്‍ തന്നെ രഹസ്യമായി പറയുന്നു.വനിതാ ഇന്‍സ്‌പെക്ടറുടെ നിയമനം നടക്കാത്തതാണ് അധികാരത്തര്‍ക്കത്തിനു കാരണമായതെന്ന് പറയുന്നു. എന്താായാലും സേനയ്ക്ക് വലിയഅപാമാനമായിരിക്കയാണ് ഉയര്‍ന്ന വനിതാ ഉദ്യോഗസ്ഥരുടെ തല്ല്.
സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ്.ഐ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കൈയുടെ അസ്ഥിക്ക് പൊട്ടലേറ്റ എസ് ഐ പ്ലാസ്റ്ററിട്ട ശേഷം ആശുപത്രി വിട്ടു. ജിഡി രജിസ്റ്റര്‍ പരിശോധിക്കുന്നതിന് വേണ്ടിയുള്ള പിടിവലിയാണ് വാക്ക് തര്‍ക്കത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്. റൂറല്‍ പൊലിസ് മേധാവിയുടെ മൂക്കിന് കീഴെയാണ് വനിതാ സെല്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത്രവലിയ ചേരിതിരിവ് സെല്ലില്‍ നിലനിന്നിട്ടും അറിയാതെപോയതും നാണക്കേടായി.
പരസ്പര തര്‍ക്കം ഡി ജി പിക്ക് മുന്‍പില്‍ വരെ എത്തിയിട്ടും ഒരേ ഓഫീസില്‍ ഇവരെ തുടരാന്‍ അനുവദിച്ചതിലും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റി. സംഭവത്തെപ്പറ്റി ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.
P
No comments:
Post a Comment