കല്ലമ്പലം മിനി മുത്തൂറ്റിൽ വിവിധ ദിവസങ്ങളിലായി മുക്കുപണ്ടം പണയം വെച്ച് 55,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ കല്ലുവാതുക്കൽ വില്ലേജിൽ മേവനകോണം ചരുവിള പുത്തൻ വീട്ടിൽ 31 വയസ്സുള്ള ശാരി , കല്ലുവാതുക്കൽ വില്ലേജിൽ ഇളംകുളം പേഴുവിള വീട്ടിൽ 29 വയസ്സുള്ള ഗോപു എന്നിവരാണ് കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ പിടിയിലായത് .
രണ്ടു കുട്ടികളുടെ മാതാവായ ശാരി ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനായ ഗോപുവിനോടൊപ്പം താമസിച്ചു കൊല്ലത്ത് ഒരു സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ ആണെന്ന് ആളുകളെ പറഞ്ഞു പറ്റിച്ചും വ്യാജ ഐഡി കാർഡ് നിർമ്മിച്ച് ആളുകളെ വിശ്വാസത്തിലെടുത്താണ് തട്ടിപ്പ് നടത്തിവന്നത്.
വർക്കല ഡിവൈഎസ് പി ബാബുക്കുട്ടന്റെ നിർദ്ദേശപ്രകാരം കല്ലമ്പലം ഐ എസ് എച്ച് ഓ ഫറോസ് ഐ. യുടെ നേതൃത്വത്തിൽ എസ്ഐമാരായ ഗംഗ പ്രസാദ് അനിൽ കുമാർ എഎസ്ഐ സുനിൽ എസ് സി പി ഒ സുരാജ് സിപിഒ കവിത, ഷീബ, സോളി മോൾ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
No comments:
Post a Comment